ഡൽഹി സർവകലാശാലയിൽ സംസ്‌കൃത കോഴ്‌സിൽ മനുസ്മൃതി; വിവാദത്തെ തുടർന്ന് ഒഴിവാക്കി

സംസ്കൃത കോഴ്‌സിൽ ധർമ്മശാസ്ത്ര പഠനങ്ങൾ എന്ന പേരിൽ ഉൾപ്പെടുത്തിയിരിക്കുന്ന മനുസ്മൃതിയുടെ പാഠഭാഗം പഠിപ്പിക്കില്ലെന്ന് വൈസ് ചാൻസലർ

Update: 2025-06-15 04:16 GMT

ന്യൂഡൽഹി: ഡൽഹി സർവകലാശാലയിൽ സംസ്‌കൃത വകുപ്പിലെ ഒരു കോഴ്സിൽ മനുസ്മൃതിയെ ഉൾപ്പെടുത്തിയതിനെ തുടർന്ന് വിമർശനം. വിമർശനത്തെ തുടർന്ന് പാഠഭാഗം ഒഴിവാക്കിയതായി വൈസ് ചാൻസലർ. ഡൽഹി സർവകലാശാലയിലെ ഒരു കോഴ്‌സിലും മനുസ്മൃതി പഠിപ്പിക്കില്ലെന്ന് വൈസ് ചാൻസലർ യോഗേഷ് സിംഗ് പറഞ്ഞു. 'നേരത്തെ തന്നെ മനുസ്മൃതി ഒരു കോഴ്‌സിലും പഠിപ്പിക്കില്ലെന്ന് തീരുമാനിച്ചിരുന്നു. എന്നാൽ 'ധർമ്മശാസ്ത്ര പഠനങ്ങൾ' എന്ന വിഭാഗത്തിൽ മനുസ്മൃതി ഉൾക്കൊള്ളുന്ന ഒരു വായന സംസ്‌കൃത വകുപ്പ് നിർദ്ദേശിച്ചു. അത് ഒഴിവാക്കിയിട്ടുണ്ട്.' വിസി പറഞ്ഞു.

ഡൽഹി സർവകലാശാലയുടെ ഒരു കോഴ്‌സിലും മനുസ്മൃതി പാഠം പഠിപ്പിക്കില്ല എന്ന് സർവകലാശാല എക്‌സിൽ ഒരു പ്രസ്താവനയും ഇറക്കി. 'മനുസ്മൃതിയെ പരാമർശിച്ചിരിക്കുന്ന സംസ്‌കൃത വകുപ്പിന്റെ ഡിഎസ്‌സിയായ 'ധർമ്മശാസ്ത്ര പഠനങ്ങൾ' നീക്കം ചെയ്തിരിക്കുന്നു. ദേശീയ വിദ്യാഭ്യാസ നയം (NEP) 2020 അനുസരിച്ച് ബിരുദ പാഠ്യപദ്ധതി ചട്ടക്കൂടിന് കീഴിൽ അവതരിപ്പിച്ച ധർമ്മശാസ്ത്ര പഠനങ്ങൾ എന്ന നാല് ക്രെഡിറ്റുകളുള്ള സംസ്‌കൃത കോഴ്‌സിൽ മനുസ്മൃതിയെ ഉൾപ്പെടുത്തിയതിന് ശേഷമാണ് ഈ നീക്കം. രാമായണം, മഹാഭാരതം, പുരാണങ്ങൾ, അർത്ഥശാസ്ത്രം തുടങ്ങിയ ഗ്രന്ഥങ്ങളും കോഴ്‌സിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.' പ്രസ്താവനയിൽ പറയുന്നു.

ജാതിയെയും ലിംഗഭേദത്തെയും കുറിച്ചുള്ള വീക്ഷണങ്ങളുടെ പേരിൽ വളരെക്കാലമായി ചർച്ച ചെയ്യപ്പെട്ട മനുസ്മൃതി ഉൾപ്പെടുത്തിയത് വിദ്യാർഥികളിൽ നിന്നും അധ്യാപകരിൽ നിന്നും ഒരുപോലെ പ്രതിഷേധത്തിന് കാരണമായി. വിവാദ ഗ്രന്ഥമായ മനുസ്മൃതിയിൽ നിന്ന് ഡൽഹി സർവകലാശാല അകലം പാലിക്കുന്നത് ഇതാദ്യമല്ല. കഴിഞ്ഞ വർഷം ജൂലൈയിൽ മനുസ്മൃതിയും ബാബർനാമയും ചരിത്ര സിലബസിൽ ഉൾപ്പെടുത്താനുള്ള നിർദ്ദേശം സർവകലാശാല നിരസിച്ചിരുന്നു.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

By - Web Desk

contributor

Similar News