ശ്രീരാമനെതിരായ പരാമര്‍ശം; തമിഴ് ഗാനരചയിതാവ് വൈരമുത്തുവിനെതിരെ വ്യാപക പ്രതിഷേധം, മതവികാരം വ്രണപ്പെടുത്തിയെന്ന് ബിജെപി

ഇത്തരം പരാമർശങ്ങൾ അംഗീകരിക്കാനാകില്ലെന്ന് തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ പറഞ്ഞു

Update: 2025-08-12 09:28 GMT

ചെന്നൈ: പ്രശസ്ത തമിഴ് ഗാനരചയിതാവും കവിയുമായ വൈരമുത്തു ഒരു സാഹിത്യ പരിപാടിയിൽ ശ്രീരാമനെക്കുറിച്ച് നടത്തിയ പരാമര്‍ശം പുതിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ് . കവി മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തി.

രാമായണത്തിന്‍റെ തമിഴ് പതിപ്പായ കമ്പ രാമായണത്തിന്‍റെ രചയിതാവായ പുരാതന തമിഴ് കവി കമ്പറിന്‍റെ പേരിലുള്ള അവാർഡ് സ്വീകരിക്കുന്നതിനിടെയായിരുന്നു വൈരമുത്തുവിന്‍റെ വിവാദ പരാമര്‍ശം. സീതയിൽ നിന്ന് വേർപിരിഞ്ഞ ശേഷം ശ്രീരാമന് തന്‍റെ മാനസിക സന്തുലിതാവസ്ഥ നഷ്ടപ്പെട്ടുവെന്നും ബോധമില്ലാതെ പ്രവർത്തിച്ചുവെന്നുമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

Advertising
Advertising

മാനസികാരോഗ്യ പ്രശ്നങ്ങളുള്ള അവസ്ഥയിൽ ചെയ്യുന്ന പ്രവൃത്തികൾ കുറ്റകൃത്യങ്ങളായി കണക്കാക്കില്ലെന്ന് പ്രസ്താവിക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 84-ാം വകുപ്പ് ഉദ്ധരിച്ചുകൊണ്ട്, കമ്പർ നിയമത്തെക്കുറിച്ച് അജ്ഞനായിരുന്നെങ്കിലും മനുഷ്യപ്രകൃതി മനസ്സിലാക്കുകയും രാമനെ കുറ്റവിമുക്തനാക്കുകയും ചെയ്തുവെന്ന് വൈരമുത്തു വാദിച്ചു. ഈ വ്യാഖ്യാനം രാമനെ മനുഷ്യനാക്കി മാറ്റിയെന്നും കമ്പരെ ദൈവിക പദവിയിലേക്ക് ഉയർത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, മുൻ കേന്ദ്രമന്ത്രി എസ്. ജഗത്രക്ഷകൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തിരുന്നു.

ഇത്തരം പരാമർശങ്ങൾ അംഗീകരിക്കാനാകില്ലെന്ന് തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ പറഞ്ഞു."വൈരമുത്തുവിന്‍റെ അഭിപ്രായങ്ങൾ മുഖ്യമന്ത്രി അംഗീകരിക്കുന്നുണ്ടോ?" അദ്ദേഹം സ്റ്റാലിനോട് ചോദിച്ചു.ബിജെപി വക്താവ് നാരായണൻ തിരുപ്പതി വൈരമുത്തുവിനെ 'വിഡ്ഢി, ഭ്രാന്തനായ ഒരാൾ' എന്നും വിളിച്ചു. നിരന്തര കുറ്റവാളിയെന്ന് വിശേഷിപ്പിച്ച ബിജെപി ഹിന്ദു ദേവതയായ ആണ്ടാളിനെക്കുറിച്ചുള്ള വൈരമുത്തുവിന്‍റെ മുൻ പരാമർശങ്ങൾ ഇതിനകം തന്നെ മതവികാരങ്ങളെ വ്രണപ്പെടുത്തിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി.

എന്നാൽ വൈരമുത്തുവിന്‍റെ വാക്കുകൾ മനഃപൂര്‍വം വളച്ചൊടിച്ചുവെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു. "ഇതൊരു സാഹിത്യ വ്യാഖ്യാനമായിരുന്നു, മതപരമായ പ്രസംഗമോ രാഷ്ട്രീയ പ്രസംഗമോ അല്ല," അവർ പറഞ്ഞു, "മുൻകൂട്ടി നിശ്ചയിച്ച വൈരമുത്തു വിരുദ്ധ മനോഭാവത്തോടെ, അദ്ദേഹം പറയുന്നതെല്ലാം വിമർശിക്കപ്പെടുന്നു" എന്നും വൃത്തങ്ങൾ കൂട്ടിച്ചേര്‍ത്തു. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News