പാഠപുസ്തകങ്ങളില്‍ നിന്ന് മൗലാന അബുൽ കലാം ആസാദിനെ കുറിച്ചുള്ള പരാമർശങ്ങളും ഒഴിവാക്കി എൻ.സി.ഇ.ആർ.ടി

നേരത്തെ മുഗൾ ചരിത്രവുമായി ബന്ധപ്പെട്ട പാഠഭാഗങ്ങളും ഒഴിവാക്കിയത് വിവാദമായിരുന്നു

Update: 2023-04-13 08:25 GMT
Editor : ലിസി. പി | By : Web Desk

ന്യൂഡല്‍ഹി: മൗലാന അബുൽ കലാം ആസാദിനെ കുറിച്ചുള്ള പരാമർശങ്ങൾ പാഠപുസ്തകത്തില്‍ നിന്ന് ഒഴിവാക്കി എൻ.സി.ഇ.ആർ.ടി. പരിഷ്കരിച്ച പ്ലസ് വൺ പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകത്തിൽ നിന്നാണ് പാഠഭാഗം നീക്കം ചെയ്തത്. മുഗൾ ചരിത്രവുമായി ബന്ധപ്പെട്ട പാഠഭാഗങ്ങളും എൻ.സി.ഇ.ആർ.ടി നേരത്തെ ഒഴിവാക്കിയിരുന്നു.

പരിഷ്ക്കരിച്ച പ്ലസ് വണ്‍ പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകത്തില്‍ നിന്നാണ് സ്വാതന്ത്രസമര സേനാനിയും ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ മന്ത്രിയുമായ മൗലാന അബുല്‍ കലാം ആസാദിനെക്കുറിച്ചുളള പാരാമര്‍ങ്ങള്‍ എൻ.സി.ഇ.ആർ.ടി ഒഴിവാക്കിയത്. പുസ്തകത്തിലെ ഇന്ത്യന്‍ കോണ്‍സ്റ്റിറ്റ്യുഷന്‍ അറ്റ് വര്‍ക്ക് എന്ന ഭാഗത്തിലാണ് മാറ്റം.

Advertising
Advertising

കോണ്‍സ്റ്റിറ്റ്യുഷന്‍ അസംബ്ലിയില്‍ എട്ട് പ്രധാനപ്പെട്ട കമ്മറ്റികളുണ്ടായിരുന്നുവെന്ന് പാഠപുസ്തകത്തിലെ ഈ ഭാഗത്ത് പറയുന്നുണ്ട്. ജവഹര്‍ലാല്‍ നെഹ്റു,രാജേന്ദ്രപ്രസാദ്,സര്‍ദാര്‍ പട്ടേല്‍, മൗലാന ആസാദ്,അംബേദ്ക്കര്‍ എന്നിവരെല്ലാം കമ്മറ്റികളുടെ അധ്യക്ഷത വഹിച്ചുവെന്നാണ് പരിഷ്കരിക്കുന്നതിന് മുന്‍പുളള പുസ്തകത്തില്‍ പറയുന്നത്.എന്നാല്‍ ഈ വര്‍ഷത്തെ എൻ.സി.ഇ.ആർ.ടി പാഠപുസ്തകത്തില്‍ മൗലാന അബുൽകലാം ആസാദിന്റെ പേര് പൂര്‍ണ്ണമായും ഒഴിവാക്കി.ഇതിനു പുറമെ ഇന്ത്യൻ യൂണിയനിലേക്കുള്ള ജമ്മു കശ്മീരിന്റെ പ്രവേശനമായി ബന്ധപ്പെട്ട ഭാഗവും നീക്കം ചെയ്തിട്ടുണ്ട്.

നേരത്തെ മുഗൾ ചരിത്രവുമായി ബന്ധപ്പെട്ട പാഠഭാഗങ്ങളും എന്‍.സി.ആര്‍ടി ഒഴിവാക്കിയത് വിവാദമായിരുന്നു. അതേസമയം, ഒരേ ക്ലാസിൽ തന്നെ സമാന സ്വഭാവമുള്ള പാഠങ്ങൾ വരുന്നത് കൊണ്ടാണ് ഒഴിവാക്കൽ എന്നാണ് എൻ.സി.ഇ.ആർ.ടിയുടെ വാദം.

Full View



Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News