യൂനിഫോം ധരിക്കാത്തതിന് ദലിത് പെൺകുട്ടിയെ മുൻ ഗ്രാമമുഖ്യൻ മർദിച്ച് ക്ലാസിൽനിന്ന് പുറത്താക്കി

ഉത്തർ പ്രദേശിലെ ഭദേഹിയിലാണ് സംഭവം. മുൻ ഗ്രാമത്തലവനായിരുന്ന മനോജ് കുമാർ ദുബെ ആണ് പെൺകുട്ടിയെ ആക്രമിച്ചത്.

Update: 2022-08-23 12:07 GMT

ലഖ്നോ: യൂനിഫോം ധരിച്ചെത്താത്തതിന്‍റെ പേരിൽ ദലിത് പെൺകുട്ടിയെ മർദിക്കുകയും ജാതി അധിക്ഷേപവും നടത്തി സ്കൂളിൽനിന്ന് പുറത്താക്കി. ഉത്തർ പ്രദേശിലെ ഭദേഹിയിലാണ് സംഭവം. എട്ടാം ക്ലാസ് വിദ്യാർഥിനിയാണ് മർദനത്തിനിരയായതെന്ന് ചൗരി പൊലീസ് സ്റ്റേഷൻ ഇൻ ചാർജ് ശങ്കർ യാദവ് പറഞ്ഞു. മുൻ ഗ്രാമത്തലവനായിരുന്ന മനോജ് കുമാർ ദുബെ ആണ് പെൺകുട്ടിയെ ആക്രമിച്ചത്.

ഇയാൾ സ്കൂളിലെ അധ്യാപകനോ ബന്ധപ്പെട്ട ഉദ്യോഗസ്ഥനോ അല്ല. പക്ഷേ, എന്നും സ്കൂളിലെത്തുന്ന ഇയാൾ അധ്യാപകരോടും വിദ്യാർഥികളോടും മോശമായി പെരുമാറാറുണ്ടെന്ന് പൊലീസ് പറ‍യുന്നു. പെൺകുട്ടിയുടെ മാതാവിന്‍റെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇതോടെ ഒളിവിൽ പോയ ഇയാളെ കണ്ടെത്താനായി പൊലീസ് തെരച്ചിൽ ആരംഭിച്ചു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News