യു.പിയിൽ 14കാരിയെ കൂട്ടബലാത്സം​ഗം ചെയ്ത് കൈകാലുകൾ കെട്ടി കുഴൽക്കിണറിലെറിഞ്ഞു; രണ്ട് പേർ അറസ്റ്റിൽ

ചില തൊഴിലാളികളാണ് വിവരം പൊലീസിനെ അറിയിച്ചത്.

Update: 2022-12-31 10:18 GMT

ലഖ്നൗ: ഉത്തർപ്രദേശിൽ 14കാരിയെ കൂട്ടബലാത്സം​ഗം ചെയ്ത് കുഴൽക്കിണറിൽ എറിഞ്ഞു. മൗ ജില്ലയിലെ ഘോസി പൊലീസ് സ്റ്റേഷൻ പരിധിയിയിലാണ് കൊടുംക്രൂരത. മൂന്ന് പേർ ചേർന്നാണ് പെൺകുട്ടിയെ കൂട്ടബലാത്സം​ഗം ചെയ്തത്.

സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലായി. ഒളിവിലുള്ള മൂന്നാമത്തെ പ്രതിക്കായി തെരച്ചിൽ ആരംഭിച്ചതായി പൊലീസ് അറിയിച്ചു. വെള്ളിയാഴ്ച രാവിലെ മാലിന്യം കളയാനായി വീട്ടിൽ നിന്നും പുറത്തിറങ്ങിയതായിരുന്നു പെൺകുട്ടി.

ഈ സമയം മൂന്ന് പേർ ചേർന്ന് പിടിച്ചുകൊണ്ടുപോയി കൂട്ടബലാത്സം​ഗം ചെയ്യുകയായിരുന്നു എന്ന് കുട്ടിയുടെ പിതാവിന്റെ പരാതിയിൽ പറയുന്നു. തുടർന്ന് കുഴൽക്കിണറിലെറിയുകയായിരുന്നു. ചില തൊഴിലാളികളാണ് വിവരം പൊലീസിനെ അറിയിച്ചത്.

Advertising
Advertising

'വീടിന് 200 മീറ്റർ അകലെയുള്ള ഒരു കൃഷിയിടത്തിലെ കുഴൽക്കിണറിലാണ് പെൺകുട്ടി കിടക്കുന്നത് കണ്ടത്. കൈകാലുകൾ ബന്ധിച്ച് വായിൽ തുണി തിരുകിയ നിലയിലാണ് കുട്ടിയെ കണ്ടത്'- അഡീഷനൽ എസ്.പി ത്രിഭുവൻ നാഥ് പറഞ്ഞു.

സംഭവത്തിൽ പോക്സോ വകുപ്പ് ചുമത്തി കേസെടുത്ത പൊലീസ് പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതായും പ്രതികളിൽ രണ്ട് പേരെ പിടികൂടുകയും മൂന്നാമനായി തെരച്ചിൽ തുടരുകയുമാണെന്നും അദ്ദേഹം അറിയിച്ചു.

കഴിഞ്ഞദിവസം, സംസ്ഥാനത്ത് വനിതാ യാത്രികയെ ഷെയർ ടാക്സിയിൽ കൂട്ടബലാത്സം​ഗം ചെയ്തിരുന്നു. ആ​ഗ്രയിലെ എക്സ്പ്രസ് വേയിലായിരുന്നു സംഭവം. നോയിഡയിൽ നിന്ന് കാറിൽ കയറിയ യുവതിയെയാണ് മൂന്ന് പേർ ചേർന്ന് ബലാത്സം​ഗം ചെയ്തത്. സംഭത്തിൽ പ്രതികളായ മൂന്ന് പേരെ അറസ്റ്റിലായി.

ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. പ്രതികൾ പിന്നീട് യുവതിയെ ഏത്മാദ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പ്രദേശത്ത് ഇറക്കിവിടുകയും തുടർന്ന് സ്ഥലത്തു നിന്ന് മുങ്ങുകയുമായിരുന്നെന്ന് പൊലീസ് അറിയിച്ചു. യുവതി പിറ്റേന്ന് ഏത്മാദ്പൂർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയതോടെ പൊലീസ് നടത്തിയ തെരച്ചിലിലാണ് പ്രതികൾ പിടിയിലായതെന്ന് ആ​ഗ്ര പൊലീസ് അറിയിച്ചു

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News