ക്ഷേത്രത്തിൽ 13കാരിക്ക് പീഡനം; 75കാരനായ പൂജാരി അറസ്റ്റിൽ

വർഷങ്ങളായി ഈ ക്ഷേത്തിൽ മുഖ്യ പൂജാരിയാണ് പ്രതിയായ വിശ്വനാഥ അയ്യർ.

Update: 2025-10-10 11:48 GMT

ചെന്നൈ: തമിഴ്നാട്ടിൽ ക്ഷേത്രത്തിനുള്ളിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച 75കാരനായ പൂജാരി അറസ്റ്റിൽ. കുംഭകോണത്തിന് സമീപം തിരുവാലൻചുഴിയിൽ കഴിഞ്ഞമാസമാണ് സംഭവം.

ഹിന്ദു റിലീജ്യസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്മെന്റ് വകുപ്പിന് കീഴിലുള്ള ​ക്ഷേത്രത്തിലാണ് പീഡനം നടന്നത്. സംഭവത്തിൽ ക്ഷേത്രത്തിലെ പൂജാരിയായ വിശ്വനാഥ അയ്യറാണ് പിടിയിലായത്. 13കാരിയായ പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്.

വർഷങ്ങളായി ഈ ക്ഷേത്തിൽ മുഖ്യ പൂജാരിയാണ് പ്രതിയായ വിശ്വനാഥ അയ്യർ. സെപ്തംബർ എട്ടിന് ദർശനത്തിനായി ബന്ധുക്കൾക്കൊപ്പം ക്ഷേത്രത്തിലെത്തിയതായിരുന്നു 13കാരി. തുടർന്ന്, പെൺകുട്ടി വഴിപാട് നടത്താൻ പോയ സമയം പൂജാരി ലൈം​ഗികാതിക്രമം നടത്തിയെന്നാണ് പരാതി.

പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയുടെ ആരോപണങ്ങൾ ശരിയാണെന്ന് തെളിയുകയും പോക്സോ നിയമത്തിലെ വകുപ്പുകൾ ചുമത്തി പൂജാരിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

സംഭവം മുതിർന്ന പൊലീസ് ഉദ്യോ​ഗസ്ഥൻ സ്ഥിരീകരിക്കുകയും ചെയ്തു. ഇവിടെ അടുത്തൊരു ക്ഷേത്രത്തിലാണ് സംഭവം. ഞങ്ങൾ നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയുടെ പരാതിയിൽ പറയുന്ന കാര്യങ്ങൾ സത്യമാണെന്ന് ബോധ്യപ്പെട്ടതോടെ പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്- അദ്ദേഹം വ്യക്തമാക്കി. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News