ഡോക്ടറെ തല്ലി മകള്‍ : വീഡിയോ വൈറലായതോടെ മാപ്പ് പറഞ്ഞ് മിസോറാം മുഖ്യമന്ത്രി

അപോയ്ന്‍മെന്റ് ഇല്ലാതെ പരിശോധിക്കാനാവില്ലെന്ന് ഡോക്ടര്‍ അറിയിച്ചതോടെ മിലരി ഇയാളുടെ മുഖത്തടിയ്ക്കുകയായിരുന്നു

Update: 2022-08-21 14:34 GMT

ഐസ്വാള്‍: മകള്‍ ഡോക്ടറെ തല്ലിയതിന് മാപ്പ് പറഞ്ഞ് മിസോറാം മുഖ്യമന്ത്രി സോറംതാംഗ. ഐസ്വാളിലെ ക്ലിനിക്കില്‍ വെച്ച് സോറംതാംഗയുടെ മകള്‍ മിലരി ഛാംഗ്‌ട്ടെ ഡോക്ടറെ ആക്രമിക്കുന്ന വീഡിയോ വൈറലായതിന് പിന്നാലെയാണ് മന്ത്രിയുടെ ക്ഷമാപണം.

താനൊരു തരത്തിലും മകളുടെ പ്രവൃത്തിയെ ന്യായീകരിക്കുന്നില്ലെന്നും മകളില്‍ നിന്ന് ഇത്തരമൊരു സമീപനമുണ്ടായതിന് ഡോക്ടറോടും പൊതുജനങ്ങളോടും മാപ്പ് ചോദിക്കുന്നുവെന്നും സോറംതാംഗ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.


Advertising
Advertising


അപോയ്ന്‍മെന്റ് ഇല്ലാതെ പരിശോധിക്കാനാവില്ലെന്ന് ക്ലിനിക്കിലെ ത്വക്ക് രോഗ വിദഗ്ധന്‍ അറിയിച്ചതോടെ പ്രകോപിതയായ മിലരി ഇയാളുടെ മുഖത്തടിയ്ക്കുകയായിരുന്നുവെന്നാണ് വിവരം. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ മിലരി ഡോക്ടറെ ശകാരിക്കുന്നതും ക്ലിനിക്കില്‍ പ്രവേശിച്ച് ഇയാളുടെ മുഖത്തടിക്കുന്നതും കാണാം. വീഡിയോ വൈറലായതോടെ നിരവധി പേര്‍ മിലരിക്കെതിരെയും സോറംതാംഗയ്‌ക്കെതിരെയും വിമര്‍ശനവുമായി രംഗത്തെത്തി. ഇതോടെയാണ് മുഖ്യമന്ത്രി മാപ്പ് പറഞ്ഞത്.

ഡോക്ടറെ നേരില്‍ കണ്ട് മാപ്പ് പറഞ്ഞതായി അറിയിച്ച സോറംതാംഗ മകള്‍ക്കെതിരെ നടപടിയെടുക്കാതിരുന്നതില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് നന്ദി പറയുകയും ചെയ്തു. നേരത്തേ മിലരിയുടെ സഹോദരന്‍ രംതാന്‍സിയാമയും സംഭവത്തില്‍ മാപ്പപേക്ഷിച്ച് രംഗത്തെത്തിയിരുന്നു. മാനസിക സമ്മര്‍ദം മൂലം സംഭവിച്ച തെറ്റാണെന്നും ക്ഷമിക്കണമെന്നുമായിരുന്നു രംതാന്‍സിയാമയുടെ കുറിപ്പ്.

സംഭവത്തെത്തുടര്‍ന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ മിസോറാം ചാപ്റ്റര്‍ ജോലിക്ക് കറുത്ത ബാഡ്ജുകളണിഞ്ഞെത്തി പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News