'രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് നൽകിയ സംഭാവനകൾ എന്നും ഓർമിക്കപ്പെടും'; സവർക്കറെ അനുസ്മരിച്ച് പ്രധാനമന്ത്രി

സവർക്കറുടെ ചരമവാർഷിക ദിനമാണ് ഇന്ന്‌

Update: 2024-02-26 05:00 GMT

ന്യൂഡൽഹി: ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ വക്താവായിരുന്ന വി.ഡി സവർക്കറെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും അഖണ്ഡതക്കും സവർക്കർ നൽകിയ അചഞ്ചലമായ സമർപ്പണം എന്നും ഓർമിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. സവർക്കറുടെ ചരമവാർഷികദിനമാണ് ഇന്ന്. 1883ൽ മഹാരാഷ്ട്രയിൽ ജനിച്ച സവർക്കർ 1966ലാണ് മരിച്ചത്.

''വി.ഡി സവർക്കർക്ക് അദ്ദേഹത്തിന്റെ സമാധി ദിനത്തിൽ ആദരാഞ്ജലികളർപ്പിക്കുന്നു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും അഖണ്ഡതക്കും അദ്ദേഹം നൽകിയ അചഞ്ചലമായ സമർപ്പണത്തെ രാജ്യം എന്നും സ്മരിക്കും. അദ്ദേഹത്തിന്റെ സംഭാവനകൾ രാജ്യത്തിന്റെ വികസനത്തിനും സമൃദ്ധിക്കും വേണ്ടി പരിശ്രമിക്കാൻ നമ്മെ പ്രചോദിപ്പിക്കുന്നു''-പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News