പ്രതിപക്ഷ വിമർശനങ്ങൾക്ക് പാർലമെന്റിൽ പ്രധാനമന്ത്രിയുടെ മറുപടി ഇന്ന്

നീറ്റ് പരീക്ഷാ വിവാദം അടക്കുള്ള വിഷയങ്ങളിൽ മോദി എന്ത് നിലപാട് സ്വീകരിക്കും എന്നറിയാനാണ് രാജ്യത്തിന്റെ കാത്തിരിപ്പ്.

Update: 2024-07-02 00:46 GMT

ന്യൂഡൽഹി: പ്രതിപക്ഷ വിമർശനങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മറുപടി പറയും. രാഷ്ട്രപതിയുടെ നന്ദിപ്രമേയ ചർച്ചയിലാണ് മറുപടി. നീറ്റ് പരീക്ഷാ വിവാദം അടക്കുള്ള വിഷയങ്ങളിൽ മോദി എന്ത് നിലപാട് സ്വീകരിക്കും എന്നറിയാനാണ് രാജ്യത്തിന്റെ കാത്തിരിപ്പ്.

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കൾ ഉയർത്തിയ വിഷയങ്ങൾക്കുള്ള മറുപടിക്കായാണ് പാർലമെന്റ് കാത്തിരിക്കുന്നത്. ഇന്ന് വൈകുന്നേരം ലോക്‌സഭയിലും നാളെ രാജ്യസഭയിലും മോദി പ്രസംഗിക്കും. 16 മണിക്കൂർ നീളുന്ന ചർച്ചയിൽ ബി.ജെ.പിയിൽനിന്ന് അനുരാഗ് സിങ് ഠാക്കൂർ രാവിലെ സംസാരിക്കും. അഗ്‌നിവീർ, കർഷകരുടെ മരണം, താങ്ങ് വില തുടങ്ങിയ വിഷയങ്ങളിലാണ് കോൺഗ്രസ് മറുപടി ആഗ്രഹിക്കുന്നത്. നീറ്റ് പരീക്ഷ അവതാളത്തിലാക്കിയത് എൻ.ടി.എയുടെ പിടിപ്പുകേട് ആണെന്ന് ഇതിനകം പുറത്ത് വന്നു. മോദി ഈ വിഷയത്തിൽ സ്വീകരിക്കുന്ന നടപടി ഏറെ ശ്രദ്ധേയമാകും.

കഴിഞ്ഞ 10 വർഷത്തിനിടെ ആദ്യമായാണ് പ്രതിപക്ഷ നിരയിലെ നേതാവ് പ്രസംഗിക്കുമ്പോൾ മോദി തടസ്സപ്പെടുത്താനായി എഴുന്നേറ്റത്. ഇന്ന് ലോക്‌സഭയിൽ പ്രസംഗം പൂർത്തിയാക്കുന്ന മോദി നാളെ രാജ്യസഭയിൽ പ്രസംഗിക്കുന്നത്തോടെ ഈ സെഷൻ പൂർത്തിയാകും. രാജ്യസഭാംഗങ്ങളായി പുതുതായി തെരഞ്ഞെടുക്കപ്പെട്ടവർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News