മുംബൈയിൽ കുട്ടികളെ ബന്ദികളാക്കിയ രോഹിത് ആര്യ കൊല്ലപ്പെട്ടു

പൊലീസ് വെടിവെപ്പിൽ പരിക്കേറ്റ രോഹിത് ആശുപത്രിയിലാണ് മരിച്ചത്

Update: 2025-10-30 12:38 GMT

മുബൈ: മുംബൈയിലെ പൊവായിയിൽ കുട്ടികളെ ബന്ദികളാക്കിയ രോഹിത് ആര്യ കൊല്ലപ്പെട്ടു. പൊലീസ് വെടിവെപ്പിൽ ഇയാൾക്ക് പരിക്കേറ്റിരുന്നു. അഭിനയം പഠിപ്പിക്കുന്ന ആർഎ സ്റ്റുഡിയോയിലെ കുട്ടികളെയാണ് രോഹിത് ആര്യ ബന്ദികളാക്കിയത്. ഇവിടത്തെ ജീവനക്കാരനാണ് രോഹിത് എന്നാണ് വിവരം.

തന്നെ തടയാൻ ശ്രമിച്ചാൽ കെട്ടിടത്തിന് തീകൊളുത്തി ആത്മഹത്യ ചെയ്യുമെന്നും കുട്ടികളെ കൊല്ലുമെന്നും രോഹിത് ആര്യ വീഡിയോ സന്ദേശത്തിൽ ഭീഷണിപ്പെടുത്തിയിരുന്നു. തനിക്ക് ചില ആളുകളോട് സംസാരിക്കാനുണ്ട് അതിന് അവസരമൊരുക്കണം എന്നായിരുന്നു ഇയാളുടെ ആവശ്യം.

നാടകീയ നീക്കങ്ങളിലൂടെ മണിക്കൂറുകൾ നീണ്ട കമാൻഡോ ഓപ്പറേഷനിലാണ് കുട്ടികളെ മോചിപ്പിച്ചത്. കമാൻഡോകളും ക്വിക് റെസ്‌പോൺസ് ടീമും വാതിൽ തകർത്ത് അകത്ത് കയറുകയായിരുന്നു. ഇതിനിടെ ഇയാൾ പൊലീസിനെതിരെ എയർഗൺ ഉപയോഗിച്ച് വെടിയുതിർത്തു. പൊലീസ് തിരിച്ച് ഒരു റൗണ്ട് വെടിവെച്ചു. ഈ വെടിവെപ്പിലാണ് രോഹിതിന് പരിക്കേറ്റത്. ആശുപത്രിയിൽ ചികിത്സയിലിരിക്കുമ്പോഴാണ് രോഹിത് മരിച്ചത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News