മൈസൂരു ദസറ ആഘോഷങ്ങള്‍ക്ക് തുടക്കം; ബുക്കർ പ്രൈസ് ജേതാവ് ബാനു മുഷ്താഖ് ഉദ്ഘാടനം ചെയ്തു

ഉദ്ഘാടനത്തിനു മുന്നോടിയായി മുഖ്യമന്ത്രി സിദ്ധരാമയ്യയും മറ്റ് വിശിഷ്ട വ്യക്തികളും ചേര്‍ന്ന് ചാമുണ്ഡേശ്വരി ക്ഷേത്രം സന്ദർശിച്ചു

Update: 2025-09-22 10:59 GMT

മൈസൂരു: വിവാദങ്ങള്‍ക്കിടെ മൈസൂരു ദസറ ഉത്സവത്തിന് തുടക്കം. മൈസൂരുവിന്റെയും രാജകുടുംബത്തിന്റെയും പ്രധാന ദേവതയായ ചാമുണ്ഡേശ്വരി ദേവിയുടെ വിഗ്രഹത്തിൽ പുഷ്പാർച്ചന നടത്തി എഴുത്തുകാരിയും ബുക്കർ പ്രൈസ് ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, മൈസൂരു ജില്ലാ ചുതലയുള്ള മന്ത്രി എച്ച്.സി മഹാദേവപ്പ, ടൂറിസം വകുപ്പ് മന്ത്രി എച്ച്.കെ പാട്ടീല്‍, മന്ത്രിമരായ കെ.എച്ച് മുനിയപ്പ, കെ.വെങ്കടേഷ് ചാമുണ്ഡേശ്വരം എം.എല്‍.എ ജി.ടി ദേവഗൗഡ എന്നിവര്‍ പങ്കടുത്തു.

ഉദ്ഘാടനത്തിനു മുന്നോടിയായി മുഖ്യമന്ത്രി സിദ്ധരാമയ്യയും മറ്റ് വിശിഷ്ട വ്യക്തികളും ചേര്‍ന്ന് ചാമുണ്ഡേശ്വരി ക്ഷേത്രം സന്ദർശിച്ചു. നേരത്തെ ഹിന്ദു അല്ലാത്ത ഒരാളെ ഉദ്ഘാടനത്തിന് ക്ഷണിച്ചതിന്റെ പേരില്‍ കര്‍ണാടക സര്‍ക്കാറിനെതിരെ വിവിധ കോണുകളില്‍ നിന്നും എതിർപ്പ് ഉയര്‍ന്നിരുന്നു. ദസറ ഉദ്ഘാടനം ചെയ്യാൻ ബാനു മുഷ്താഖിനെ ക്ഷണിച്ചതിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജി വെള്ളിയാഴ്ച സുപ്രിം കോടതി തള്ളിയിരുന്നു.

നാടൻ കലാരൂപങ്ങളാൽ സമ്പന്നമായ ദസറ ഉത്സവം കർണാടകയുടെ സാംസ്കാരിക പൈതൃകം പ്രദർശിപ്പിക്കുന്നതാണ്. വിനോദസഞ്ചാരികൾ ഉൾപ്പെടെ വലിയ ജനക്കൂട്ടത്തെ ആകർഷിക്കുന്നതാണ് ദസറ ആഘോഷങ്ങൾ. ഭക്ഷ്യമേള, പുഷ്പമേള, സാംസ്കാരിക പരിപാടികൾ, കർഷക ദസറ, വനിതാ ദസറ, യുവ ദസറ, കുട്ടികളുടെ ദസറ, കവിതാ പാരായണം തുടങ്ങി നിരവധി പരിപാടികൾ ഇതിന്റെ ഭാഗമായി നടത്തുന്നു.

Tags:    

Editor - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News