'പേരാണ് പ്രശ്‌നം': അശോക യൂണിവേഴ്‌സിറ്റി പ്രൊഫസർ അലിഖാനെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെ പ്രതിപക്ഷം

കേണൽ സോഫിയ ഖുറേഷിയെക്കുറിച്ച് വിവാദ പരാമർശം നടത്തിയ മധ്യപ്രദേശ് മന്ത്രി വിജയ് ഷായെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണ്ടെന്നും പ്രതിപക്ഷം

Update: 2025-05-19 09:22 GMT

അലി ഖാന്‍ മഹ്മൂദാബാദ്- അഖിലേഷ് യാദവ്- പവന്‍ഖേര

ന്യൂഡല്‍ഹി: ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ചുള്ള സോഷ്യൽ മീഡിയ പോസ്റ്റിന്റെ പേരിൽ അശോക സർവകലാശാല പ്രൊഫസര്‍ അലി ഖാൻ മഹ്മൂദാബാദിനെ അറസ്റ്റ് ചെയ്തതിനെതിരെ പ്രതിപക്ഷം രംഗത്ത്. കേണൽ സോഫിയ ഖുറേഷിയെക്കുറിച്ച് വിവാദ പരാമർശം നടത്തിയ മധ്യപ്രദേശ് മന്ത്രി വിജയ് ഷായെ ഇതുവരെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് പ്രതിപക്ഷം ചോദിച്ചു.  അദ്ദേഹത്തെ ഇതുവരെയും അറസ്റ്റ് ചെയ്തിട്ടില്ല. 

ഹരിയാനയിലെ ഭരണകക്ഷിയായ ബിജെപിയെ രൂക്ഷമായി വിമർശിച്ചുകൊണ്ട് സമാജ്‌വാദി പാർട്ടി മേധാവി അഖിലേഷ് രംഗത്ത് എത്തി. പ്രൊഫസറിനെതിരായ പൊലീസ് നടപടിയും മധ്യപ്രദേശ് മന്ത്രിക്കെതിരായ മെല്ലെപ്പോക്ക് അന്വേഷണവും ചൂണ്ടിക്കാണിച്ചായിരുന്നു അഖിലേഷ് യാദവിന്റെ വിമര്‍ശനം.

Advertising
Advertising

അധികാരത്തിലിരിക്കുന്നവർ മറ്റുള്ളവരെക്കുറിച്ച് മോശമായി സംസാരിച്ചതിന് ശേഷം സ്വതന്ത്രരായി നടക്കുകയാണെന്നും എന്നാല്‍ സത്യം പറഞ്ഞവരെ അറസ്റ്റ് ചെയ്തെന്നും അഖിലേഷ് വ്യക്തമാക്കി.

കോണ്‍ഗ്രസും ബിജെപി സര്‍ക്കാറിന്റെ നടപടിക്കെതിരെ രംഗത്ത് എത്തി. ''ചോദ്യങ്ങളെ ഭയപ്പെടുന്ന സർക്കാർ സ്വന്തം ജനങ്ങളെ ഭയപ്പെടുന്നുവെന്ന്''- പവൻ ഖേര പറഞ്ഞു. എഴുത്തുകാർ, പ്രൊഫസർമാർ, വിമർശകർ എന്നിവരെ ശത്രുക്കളായി മുദ്രകുത്തുന്നവരുടെ യഥാർത്ഥ ശത്രു, ജനാധിപത്യം തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അലി ഖാന്‍റെ ഒരു തെറ്റ് അദ്ദേഹം ഈ പോസ്റ്റ് എഴുതിയതാണ്. മറ്റൊരു തെറ്റ് അദ്ദേഹത്തിന്റെ പേരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ചുള്ള സോഷ്യൽ മീഡിയ പോസ്റ്റിന്റെ പേരിലാണ് അശോക സർവകലാശാലയിലെ പൊളിറ്റിക്കൽ സയൻസ് അസോസിയേറ്റ് പ്രൊഫസർ അലി ഖാൻ മഹ്മൂദാബാദിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. രണ്ട് എഫ്‌ഐആറുകളാണ് പ്രൊഫസര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തത്. ഓപ്പറേഷൻ സിന്ദൂറിനെയും വിമർശിച്ചു എന്നാണ് അലിഖാനെതിരെ ആരോപിക്കുന്ന കുറ്റം. 

ഇന്ത്യയുടെ പരമാധികാരത്തെയും അഖണ്ഡതയെയും അപകടത്തിലാക്കുക, പൊതുജനങ്ങളെ കുഴപ്പത്തിലാക്കുന്ന പ്രസ്താവനകൾ നടത്തുക, സ്ത്രീയെ അപമാനിക്കാൻ ലക്ഷ്യമിട്ടുള്ള മനഃപൂർവമായ പ്രവർത്തനങ്ങൾ നടത്തുക, മതത്തിന്റെ അടിസ്ഥാനത്തിൽ വ്യത്യസ്ത വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തുക തുടങ്ങിയ കുറ്റങ്ങളാണ് അദ്ദേഹത്തിനെ ആരോപിക്കുന്നത്.  

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News