രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ അരലക്ഷം കടന്നു: 24 മണിക്കൂറിനിടെ 58,907 പേർക്ക് രോഗം

ഡൽഹിയിൽ മൂന്നാം തരംഗമാണെന്ന് ഡൽഹി ആരോഗ്യ മന്ത്രി സത്യേന്ദർ ജെയിൻ പറഞ്ഞു. അതേസമയം നേസൽ വാക്സിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണത്തിന് അനുമതി നൽകി.

Update: 2022-01-05 08:22 GMT

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ അരലക്ഷം കടന്നു. 24 മണിക്കൂറിനിടെ 58,907 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം 2135 ആയി. ഡൽഹിയിൽ മൂന്നാം തരംഗമാണെന്ന് ഡൽഹി ആരോഗ്യ മന്ത്രി സത്യേന്ദർ ജെയിൻ പറഞ്ഞു. അതേസമയം നേസൽ വാക്സിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണത്തിന് അനുമതി നൽകി.

കോവിഡ് മൂന്നാം തരംഗം രാജ്യത്ത്‌ രൂക്ഷമാകുന്ന തരത്തിലാണ് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം കുതിച്ചുയരുന്നത്. സങ്കീർണമായ സാഹചര്യത്തിലൂടെയാണ് രാജ്യംകടന്നു പോകുന്നതെന്നും സംസ്ഥാനങ്ങൾ കടുത്ത ജാഗ്രത പുലർത്തണമെന്നും കേന്ദ്രം നിർദേശം നൽകി. പ്രതിവാര കേസുകൾ ഒന്നരലക്ഷം കടന്നു. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.18 ശതമാനമായി. 

Advertising
Advertising

ജൂണിന് ശേഷമുള്ള ഏറ്റവും ഉയർന്ന കേസാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. വർധിക്കുന്ന ഒമിക്രോൺ കേസുകളും ആശങ്ക ഇരട്ടിയാക്കുകയാണ്. 24 സംസ്ഥാനങ്ങളിലായി റിപ്പോർട്ട് ചെയ്ത 2135 കേസുകളിൽ മഹാരാഷ്ട്രയില്‍ 653 , ഡൽഹിയിൽ 464 ,കേരളത്തില്‍ 185 , എന്നിങ്ങനെയാണ്. 828 പേർ രോഗമുക്തി നേടുകയും ചെയ്തു. ഡൽഹിയിൽ രോഗ വ്യാപനം രൂക്ഷമാകുന്നുണ്ടെന്നും ടെസ്റ്റ് പോസിറ്റിവിറ്റി 10 ശതമാനമായി ഉയർന്നതായും ഡൽഹി ആരോഗ്യ മന്ത്രി സത്യേന്ദർ ജെയിൻ പറഞ്ഞു. 

ഡൽഹിക്കു പുറമേ കർണാടകയും ബീഹാറും വാരാന്ത്യ കർഫ്യൂ ഏർപ്പെടുത്തി. കോവാക്സീൻ ഉൽപാദകരായ ഭാരത് ബയോടെക്കിനാണ് ബൂസ്റ്റർ ഡോസ് നൽകുന്നതിന് നേസൽ വാക്സിന് പരീക്ഷണാനുമതി നൽകിയത്. കോവിഷീൽഡും കോവാക്സീനും സ്വീകരിച്ചവർക്ക് ബൂസ്റ്റർ ഡോസ് ആയാണ് നൽകുക.  

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News