നാഷണൽ ഹെറാൾഡിൽ പാർലമെന്റ് ഇന്നും പ്രക്ഷുബ്ധമാകും

ചർച്ച അനുവദിച്ചില്ലെങ്കിൽ സഭാനടപടികൾ തടസപ്പെടുത്താൻ പ്രതിപക്ഷം

Update: 2022-08-05 01:23 GMT
Editor : Shaheer | By : Web Desk

ന്യൂഡൽഹി: പാർലമെന്റിന്റെ ഇരു സഭകളും ഇന്നും പ്രക്ഷുബ്ധമാകും. നാഷണൽ ഹെറാൾഡിന് എതിരായ ഇ.ഡി നടപടി ഉയർത്തിയാകും പ്രതിഷേധം. കേന്ദ്ര ഏജസികളെ ദുരുപയോഗം ചെയ്യുന്നത് സഭ നിർത്തിവച്ചു ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടും. ചർച്ച അനുവദിച്ചില്ലെങ്കിൽ സഭാനടപടികൾ തടസപ്പെടുത്താനാണ് തീരുമാനം.

എന്നാൽ, പ്രതിപക്ഷം പ്രതിഷേധം കനത്താൽ ശക്തമായ നടപടി സ്വീകരിക്കാനാണ് സർക്കാർ നീക്കം. എം.പിമാരെ സസ്‌പെൻഡ് ചെയ്യാനും സാധ്യതയുണ്ട്. ഭരണഘടനാ ഭേദഗതി ഉൾപ്പെടെ നിരവധി ബില്ലുകൾ ഇന്ന് പാർലമെന്റിന്റെ പരിഗണനയ്ക്ക് വരും.

നാഷണൽ ഹെറാൾഡിന്റെ വിവിധ ഓഫീസുകളിൽ കഴിഞ്ഞ ദിവസം ഇ.ഡി പരിശോധന നടത്തിയിരുന്നു. ഡൽഹിയിൽ 12 ഇടങ്ങളിൽ നടന്ന പരിശോധനയ്ക്കു പിന്നാലെ യങ് ഇന്ത്യ ഓഫീസ് മുദ്രവച്ചു പൂട്ടുകയും ചെയ്തു. നാഷണൽ ഹെറാൾഡ് പത്രത്തിന്റെ ഹെഡ് ഓഫീസായ ഡൽഹിയിലെ നാഷണൽ ഹെറാൾഡ് ഹൗസിനുള്ളിലാണ് യങ് ഇന്ത്യ പ്രവർത്തദിക്കുന്നത്. അനുമതിയില്ലാതെ ഇനി ഓഫീസ് തുറക്കരുതെന്നും അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്.

Advertising
Advertising

കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി എന്നിവരിൽനിന്ന് മൊഴിയെടുത്തതിന് പിന്നാലെയാണ് പത്രത്തിനെതിരെ ഇ.ഡിയുടെ നടപടി. കേസിൽ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ മൂന്ന് ദിവസമായി 12 മണിക്കൂറിലേറെയാണ് ഇ.ഡി ചോദ്യം ചെയ്തത്. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിയോടുന്നയിച്ച അതേ ചോദ്യങ്ങളാണ് സോണിയയോടും ചോദിച്ചത്. ഇരുവരും നൽകിയ ഉത്തരങ്ങൾ സമാനമാണോ എന്നാണ് ഇ.ഡി പരിശോധിക്കുന്നത്.

Summary: The opposition will intensify its protest in both the Houses of Parliament today against the ED action against the National Herald

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News