'ഡോക്ടറാവാൻ താത്പര്യമില്ല'; നീറ്റ് പരീക്ഷയിൽ 99.99 ശതമാനം മാർക്ക് വാങ്ങി വിജയിച്ച വിദ്യാർഥി ജീവനൊടുക്കി

മഹാരാഷ്ട്രയിലെ ചന്ദ്രപൂർ സ്വദേശി അനുരാഗ് അനിൽ വോർക്കറാണ് മരിച്ചത്

Update: 2025-09-24 10:09 GMT

മുംബൈ: നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥി ജീവനൊടുക്കി. മഹാരാഷ്ട്രയിലെ ചന്ദ്രപൂർ സ്വദേശി അനുരാഗ് അനിൽ വോർക്കറാണ് ആത്മഹത്യ ചെയ്തത്. ഡോക്ടറാകാൻ ആഗ്രഹമില്ലെന്ന് ആത്മഹത്യാക്കുറിപ്പിൽ പറയുന്നുണ്ട്.

നീറ്റ് പരീക്ഷയിൽ 99.99 മാർക്ക് നേടിയ അനുരാഗിന് 1475-ാം റാങ്ക് ആയിരുന്നു. എംബിബിസ് പഠനത്തിനായി ഉത്തർപ്രദേശിലെ ഗൊരഖ്പൂരിലേക്ക് തിരിക്കാനിരിക്കെയാണ് അനുരാഗിന്റെ മരണം. യാത്രക്കായി കുടുംബം എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിരുന്നു. അതിനിടെയാണ് അനുരാഗിനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ആത്മഹത്യാക്കുറിപ്പിലെ കൂടുതൽ വിവരങ്ങൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. നിർബന്ധത്തിന് വഴങ്ങിയാണ് അനുരാഗ് നീറ്റ് പരീക്ഷയെഴുതിയത് എന്നാണ് പുറത്തുവരുന്ന സൂചന. ഇതിലുള്ള മാനസിക സംഘർഷമാണ് ആത്മഹത്യക്ക് കാരണമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News