2,000 കോടി രൂപയുടെ ക്ലാസ് റൂം നിർമാണ അഴിമതി; എഎപി നേതാക്കളായ മനീഷ് സിസോദിയക്കും സത്യേന്ദർ ജെയിനുമെതിരെ വീണ്ടും കേസ്

ബിജെപി നേതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്

Update: 2025-04-30 11:19 GMT
Editor : Lissy P | By : Web Desk

ന്യൂഡൽഹി: സ്കൂള്‍ നവീകരണവുമായി ബന്ധപ്പെട്ട പദ്ധതിയില്‍ അഴിമതി നടത്തിയ സംഭവത്തില്‍  ആംആദ്മി മുന്‍ മന്ത്രിമാരായ മനീഷ് സിസോദിക്കും സത്യേന്ദർ ജെയിനുമെതിരെ പുതിയ കേസ്. 2,000 കോടി രൂപയുടെ ക്ലാസ് റൂം നിർമ്മാണ അഴിമതി നടത്തിയെന്നാണ് കേസ്. ഡൽഹി പൊലീസിന്റെ അഴിമതി വിരുദ്ധ വിഭാഗം (എസിബി) രണ്ട് നേതാക്കൾക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.  കേസില്‍  ഇവരുടെപങ്ക് കണ്ടെത്താൻ സമഗ്രമായ അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് പറഞ്ഞു. അഴിമതിയില്‍   സർക്കാർ ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും പങ്കും അന്വേഷിച്ചുവരികയാണെന്ന് എസിബി മേധാവി മധുർ വർമ്മ പറഞ്ഞു.

Advertising
Advertising

ക്ലാസ് മുറികൾ നിർമ്മിക്കുന്നതിനുള്ള ചെലവ് ഏകദേശം അഞ്ച് മടങ്ങ് വർധിച്ചെന്ന ബിജെപി നേതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

അരവിന്ദ് കെജ്‍രിവാൾ മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയായിരുന്ന സിസോദിയ വിദ്യാഭ്യാസ വകുപ്പും കൈകാര്യം ചെയ്തിരുന്നു, അതേസമയം  സത്യേന്ദർ ജെയിൻ പൊതുമരാമത്ത് വകുപ്പിന്‍റെചുമതലയുള്ള മന്ത്രിയായിരുന്നു.

ഇവരുടെ ഭരണകാലത്ത് 12,000-ത്തിലധികം ക്ലാസ് റൂം, സ്‌കൂൾ കെട്ടിടങ്ങൾ എന്നിവ നിര്‍മിക്കുന്നതിന് അധികപണം ഉപയോഗിച്ചെന്നും  2,000 കോടി രൂപയുടെ ക്രമക്കേടുകൾക്ക് കാരണമായതായും എസിബി കണ്ടെത്തി. കരാര്‍ ഏറ്റെടുത്തവരില്‍ ഭൂരിഭാഗവും എഎപിയുമായി ബന്ധമുള്ളവരാണെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.  നിശ്ചിത സമയപരിധിക്കുള്ളിൽ നിർമ്മാണം പൂർത്തിയാക്കാനാവാത്തതിനാല്‍ ചെലവ് വലിയ രീതിയില്‍ കൂടുകയായിരുന്നുവെന്നും എസിബി പറയുന്നു.

 നടപടിക്രമങ്ങൾ പാലിക്കാതെ കൺസൾട്ടന്റുമാരെയും ആർക്കിടെക്റ്റുകളെയും നിയമിച്ചതിനാ ചെലവ് കൂടിയെന്നും പരാതിയിലുണഅട്. പുതിയ ടെൻഡറുകൾ കൊണ്ടുവരാതെ പദ്ധതിയുടെ ചെലവ് 326 കോടി രൂപ വർധിപ്പിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

ക്ലാസ് മുറി പദ്ധതിയിൽ ക്രമക്കേടുണ്ടായതായി സെൻട്രൽ വിജിലൻസ് കമ്മീഷന്‍ കണ്ടെത്തിയിരുന്നു.എന്നാല്‍ ഈ റിപ്പോര്‍ട്ട് മൂന്ന് വര്‍ഷത്തേക്ക് പൂഴ്ത്തിവെക്കപ്പെട്ടുവെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News