ബാങ്കിൽ നിന്ന് പണം പിൻവലിക്കുന്നതിന് ജി.എസ്.ടി ഇല്ല

വിലക്കയറ്റത്തെ ആരും നിഷേധിക്കുന്നില്ലെന്നും പണപ്പെരുപ്പം ഏഴ് ശതമാനത്തിൽ താഴെയെത്തിക്കാനുള്ള ശ്രമത്തിലാണ് സർക്കാരെന്നും ധനമന്ത്രി നിർമല സീതാരാമൻ

Update: 2022-08-02 14:36 GMT

ഡല്‍ഹി: ബാങ്കുകളിൽ നിന്ന് പണം പിൻവലിക്കുന്നതിന് ജി.എസ്.ടിയില്ലെന്ന് ധനമന്ത്രി നിർമല സീതാരാമൻ. രാജ്യസഭയില്‍ വിലക്കയറ്റത്തിൻമേലുള്ള ചർച്ചയ്ക്ക് മറുപടി പറയവേയാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. വികസിത രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യയുടേത് മികച്ച സമ്പദ് വ്യവസ്ഥയാണെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി. വിലക്കയറ്റത്തെ ആരും നിഷേധിക്കുന്നില്ലെന്നും പണപ്പെരുപ്പം ഏഴ് ശതമാനത്തിൽ താഴെയെത്തിക്കാനുള്ള ശ്രമത്തിലാണ് സർക്കാരെന്നും മന്ത്രി പറ‍ഞ്ഞു. 

നിത്യോപയോഗ സാധനങ്ങളുടെ ജി.എസ്.ടി അഞ്ച് ശതമാനം വർധിപ്പിക്കാനുള്ള തീരുമാനം കൗൺസിൽ യോഗത്തിൽ എല്ലാവരും അംഗീകരിച്ചതാണ്. വിവിധ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാർ യോഗത്തിൽ പങ്കെടുത്തിരുന്നു. രാഷ്ട്രീയ വിവാദത്തിനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും നിര്‍മല സീതാരാമന്‍ കൂട്ടിച്ചേര്‍ത്തു.  

വിലക്കയറ്റം കാരണം രാജ്യത്തെ ജനങ്ങൾ പൊറുതിമുട്ടിയെന്ന് പ്രതിപക്ഷ എം.പിമാർ ചൂണ്ടിക്കാട്ടി. വിലക്കയറ്റത്തെ സർക്കാർ എങ്ങനെ ന്യായികരിക്കുമെന്നാണ് എളമരം കരിം എം.പി ചോദിച്ചത്. പാലിനും തൈരിനുമുള്ളതിനെക്കാൾ കുറവ് ജി.എസ്.ടിയാണ് ഡയമണ്ട് ആഭരണങ്ങൾക്കെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ലോകത്ത് എല്ലായിടത്തും വിലക്കയറ്റം ഉണ്ടെന്നായിരുന്നു ബി.ജെ.പി എം.പി പ്രകാശ് ജാവദേക്കറുടെ മറുപടി. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News