മാംസം കഴിക്കുന്നവരാണോ? വാടകയ്ക്ക് വീട് തരില്ലെന്ന് വീട്ടുടമ, വൈറലായി യുവാവിന്റെ പോസ്റ്റ്

മാംസം കഴിക്കുന്നവര്‍ക്ക് വീട് നല്‍കില്ലെന്ന് വീട്ടുടമ പറഞ്ഞുവെന്നാണ് എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ അദ്ദേഹം കുറിച്ചത്

Update: 2025-06-27 07:19 GMT

ചെന്നെ: മെട്രോ സിറ്റികളില്‍ വീട് വാടകയ്ക്ക് കിട്ടുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. വാടകയ്ക്ക് തരുകയാണെങ്കില്‍ തന്നെ അംഗീകരിക്കാന്‍ കഴിയാത്ത ആവശ്യങ്ങളും ഡിമാന്‍ഡുകളുമാണ് വീട്ടുടമയുടെ ഭാഗത്തു നിന്ന് ഉണ്ടാവുക. ഇതുമായി ബന്ധപ്പെട്ടുള്ള വിചിത്രമായ ഒരു പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

ചെന്നെ സ്വദേശിയായ പ്രശാന്ത് രംഗസ്വാമി എന്ന വ്യക്തിയാണ് തനിക്ക് നേരിടേണ്ടി വന്ന ഒരു വിചിത്രമായ അനുഭവം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. മാംസം കഴിക്കുന്നവര്‍ക്ക് വീട് നല്‍കില്ലെന്ന് വീട്ടുടമ അദ്ദേഹത്തോട് പറഞ്ഞുവെന്നാണ് എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ അദ്ദേഹം വ്യക്തമാക്കിയത്. വെജിറ്റേറിയനായ ഫാമിലിക്ക് മാത്രമാണ് വീടു നല്‍കുക എന്നാണ് വീട്ടുടമ അദ്ദേഹത്തിന് അയച്ച മെസേജ്. ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് പ്രശാന്ത് എക്‌സില്‍ പങ്കുവെച്ചത്.

Advertising
Advertising

ചെന്നെയില്‍ വാടകയ്ക്ക് ഫ്‌ളാറ്റുകള്‍ കണ്ടെത്തുന്നവരാണെങ്കില്‍ നോണ്‍ വെജ് കഴിക്കുന്നത് ദോഷകരമാണ് എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം പോസ്റ്റ് പങ്കുവെച്ചത്. ഭക്ഷണത്തിന്റെ പേരിലുള്ള ഇത്തരം വേര്‍തിരിവുകള്‍ക്കെതിരെ നിരവധിയാളുകളാണ് പോസ്റ്റിന് താഴെ പ്രതികരണവുമായി രംഗത്തെത്തിയത്.

ജാതിയും മതവും വരെ അടിസ്ഥാനപ്പെടുത്തിയാണ് ഇന്നും വിവിധ ഇടങ്ങളില്‍ ഇന്ത്യയില്‍ വീട് വാടയ്ക്ക് നല്‍കുന്നത്. നിരവധിയാളുകളാണ് അത്തരം അനുഭവങ്ങള്‍ പങ്കുവെച്ചത്. എന്നാല്‍ വീട്ടുടമസ്ഥരെ ന്യായികരിച്ചും പലരും അഭിപ്രായം രേഖപ്പെടുത്തി. അവരുടെ വീട്ടില്‍ ആര് താമസിക്കണമെന്ന് തീരുമാനിക്കാന്‍ വീട്ടുടമസ്ഥന് അവകാശമുണ്ടെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു.

എന്നാല്‍ ഭക്ഷണം അടിസ്ഥാനപ്പെടുത്തി വീട് വാടകയ്ക്ക് നല്‍കാത്തതിനെയും ജാതിയുടെയും മതത്തിന്റെയും പേരില്‍ വീട് നല്‍കാത്തതിനെയും ഒരുപോലെ കാണാന്‍ കഴിയില്ലെന്നും അതിനെ ന്യായീകരിക്കരുതെന്നും മറ്റുചിലര്‍ അഭിപ്രായപ്പെട്ടു. വിഷയം വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്.

Tags:    

Writer - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News