സോണിയ അല്ല,വസുന്ധര രാജെയാണ് ഗെഹ്‍ലോട്ടിന്‍റെ നേതാവ്; ആഞ്ഞടിച്ച് സച്ചിന്‍ പൈലറ്റ്

ഗെഹ്‍ലോട്ട് ഞായറാഴ്ച വിമത കോൺഗ്രസ് എം.എൽ.എമാർക്കെതിരെയും രംഗത്തെത്തിയിരുന്നു

Update: 2023-05-09 07:58 GMT
Editor : Jaisy Thomas | By : Web Desk

സച്ചിന്‍ പൈലറ്റ്

Advertising

ജയ്പൂര്‍: രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ടിനെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്. സോണിയ ഗാന്ധി അല്ല, വസുന്ധര രാജെ സിന്ധ്യയാണ് ഗെഹ്‍ലോട്ടിന്‍റെ നേതാവെന്നും അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും മാറ്റണമെന്നും സച്ചിന്‍ ആവശ്യപ്പെട്ടു.

രാജസ്ഥാനില്‍ തന്‍റെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഉപമുഖ്യമന്ത്രിയായിരുന്ന സച്ചിന്‍ പൈലറ്റിന്‍റെ നേതൃത്വത്തില്‍ നീക്കം നടന്നുവെന്നും അതു തടഞ്ഞത് ബി.ജെ.പി നേതാക്കളായ വസുന്ധര രാജെയും കൈലാഷ് മേഘ്‌വാളുമാണെന്ന ഗെഹ്‍ലോട്ടിന്‍റെ പ്രസ്താവനക്ക് പിന്നാലെയാണ് സച്ചിന്‍ രംഗത്തെത്തിയത്. ധോൽപൂരിലെ അശോക് ഗെഹ്‍ലോട്ടിന്‍റെ പ്രസംഗം കേട്ടപ്പോൾ അദ്ദേഹത്തിന്‍റെ നേതാവ് സോണിയ ഗാന്ധിയല്ല, വസുന്ധര രാജെയാണെന്ന് തോന്നിയെന്ന് സച്ചിൻ പൈലറ്റ് പറഞ്ഞു.അതേസമയം, ഗെഹ്‍ലോട്ടിന്‍റെ പ്രസ്താവനയോട് പ്രതികരിച്ച രാജസ്ഥാൻ മുൻ മുഖ്യമന്ത്രി കൂടിയായ വസുന്ധര 'ഗെഹ്‍ലോട്ടിന്‍റെ പുകഴ്ത്തലുകൾ' ഒരു വലിയ ഗൂഢാലോചനയാണെന്നും തന്‍റെ പാർട്ടിയിലെ കലാപത്തെത്തുടർന്ന് കോൺഗ്രസ് നേതാവ് കള്ളം പറയുകയാണെന്നും പറഞ്ഞു.

ഗെഹ്‍ലോട്ട് ഞായറാഴ്ച വിമത കോൺഗ്രസ് എം.എൽ.എമാർക്കെതിരെയും രംഗത്തെത്തിയിരുന്നു. സമ്മർദമില്ലാതെ തങ്ങളുടെ കടമ നിർവഹിക്കാൻ ബി.ജെ.പിയിൽ നിന്ന് കൈപ്പറ്റിയ പണം തിരികെ നൽകണമെന്ന് അദ്ദേഹം പറഞ്ഞു. "ആദ്യമായാണ് ഒരാൾ സ്വന്തം പാർട്ടിയിലെ എം.പിമാരെയും എം.എൽ.എമാരെയും വിമർശിക്കുന്നത് ഞാൻ കാണുന്നത്. ബി.ജെ.പിയിലെ നേതാക്കളെ പുകഴ്ത്തുന്നതും കോൺഗ്രസ് നേതാക്കളെ അപമാനിക്കുന്നതും തനിക്ക് മനസ്സിലാക്കാവുന്നതിലും അപ്പുറമാണ്, ഇത് തികച്ചും തെറ്റാണ്," ഗെഹ്‍ലോട്ടിന്‍റെ പ്രസ്താവനയോട് പ്രതികരിച്ചുകൊണ്ട് സച്ചിൻ പറഞ്ഞു.

അതേസമയം അഴിമതി പ്രശ്നങ്ങളുയര്‍ത്തി സച്ചിന്‍ നയിക്കുന്ന 'ജന്‍ സംഘര്‍ഷ് യാത്ര' മേയ് 11ന് തുടങ്ങും. അജ്മീര്‍ മുതല്‍ ജയ്പൂര്‍ വരെയാണ് യാത്ര സംഘടിപ്പിച്ചിരിക്കുന്നത്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News