ഡാനിഷ് അലിക്കെതിരായ അധിക്ഷേപ പരാമർശം; രമേശ് ബിധൂഡി പാർലമെന്റ് കമ്മിറ്റിക്ക് മുന്നിൽ ഹാജരായില്ല

ചാന്ദ്രയാൻ-3ന്റെ വിജയത്തെക്കുറിച്ച് നടന്ന ചർച്ചക്കിടെയാണ് ബിധൂഡി ഡാനിഷ് അലിക്കെതിരെ വിദ്വേഷ പരാമർശങ്ങൾ നടത്തിയത്.

Update: 2023-10-10 13:09 GMT

ന്യൂഡൽഹി: ലോക്‌സഭയിൽ ബി.എസ്.പി എം.പി ഡാനിഷ് അലിക്കെതിരെ അപകീർത്തി പരാമർശം നടത്തിയ സംഭവത്തിൽ പാർലമെന്ററി പാനലിന് മുന്നിൽ ഹാജരാകാതെ ബി.ജെ.പി എം.പി രമേശ് ബിധൂഡി. ഇന്നായിരുന്നു സമിതിക്ക് മുന്നിൽ ഹാജരാകേണ്ടിയിരുന്നത്. എന്നാൽ തനിക്ക് ചില തിരക്കുകളുണ്ടെന്നും സമിതിക്ക് മുന്നിലെത്താനാകില്ലെന്നും അറിയിക്കുകയായിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനിൽ തോങ്ക് ജില്ലയുടെ ചുമതലയുള്ള ബിധൂഡി അവിടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലാണ്. നവംബർ 23-നാണ് രാജസ്ഥാനിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്.

ചാന്ദ്രയാൻ-3ന്റെ വിജയത്തെക്കുറിച്ച് നടന്ന ചർച്ചക്കിടെയാണ് ബിധൂഡി ഡാനിഷ് അലിക്കെതിരെ വിദ്വേഷ പരാമർശങ്ങൾ നടത്തിയത്. നിരവധി പ്രതിപക്ഷ എം.പിമാർ ബിധൂഡിക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നു. അതേസമയം ഡാനിഷ് അലി പ്രധാനമന്ത്രിയെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് ബി.ജെ.പി എം.പിമാരും പരാതി നൽകിയിരുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News