‌ഓപറേഷൻ സിന്ദൂർ: ലോക്സഭയിൽ ചർച്ച ആരംഭിച്ചു; ട്രംപിന്റെ മധ്യസ്ഥതാവാദം തള്ളി പ്രതിരോധമന്ത്രി

'ലക്ഷ്യം പൂർത്തിയായതിനാലാണ് ഓപറേഷൻ സിന്ദൂർ നിർത്തിയത്'

Update: 2025-07-28 12:28 GMT
Editor : നബിൽ ഐ.വി | By : Web Desk

ന്യൂഡൽഹി: ലോക്സഭയിൽ ഓപറേഷൻ സിന്ധൂറിൽ ചർച്ച ആരംഭിച്ചു. ഓപറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ചർച്ചയ്ക്ക് മുന്നോടിയായി സഭയിൽ വിശദീകരണം നൽകി. ഓപറേഷൻ സിന്ദൂർ ചരിത്രപരമായ നീക്കമാണെന്നും ഐതിഹാസിക നടപടിയാണെന്നും പ്രതിരോധമന്ത്രി പറഞ്ഞു.

ഒൻപത് ഭീകരക്യാമ്പുകൾ തകർത്തുവെന്ന് പ്രതിരോധമന്ത്രി വ്യക്തമാക്കി. സൈന്യത്തിൻ്റെ മൂന്ന് വിഭാ​ഗങ്ങളുടെയും യോജിച്ചുള്ള നീക്കത്തിൽ നൂറിലധികം ഭീകരരെ കൊലപ്പെടുത്തിയെന്നും ഭീകരവാദികളെ അവരുടെ താവളത്തിലെത്തി ഇല്ലാതാക്കിയെന്നും രാജ്നാഥ് സിങ് കൂട്ടിച്ചേർത്തു. 

Advertising
Advertising

വെടിനിർത്തലിന് മുൻകൈ എടുത്തുവെന്ന ട്രംപിൻ്റെ അവകാശവാദത്തെ രാജ്നാഥ് സിങ് തള്ളി. പാകിസ്താൻ ഡിജിഎംഎ വെടിനിർത്തലിനായി അപേക്ഷിച്ചെന്നും അതിനാലാണ് വെടിനിർത്തൽ പ്രഖ്യാപിച്ചതെന്നും രാജ്നാഥ് സിങ് വ്യക്തമാക്കി. ലക്ഷ്യം പൂ‍ർത്തിയായതിനാലാണ് ഓപ്പറേഷൻ സിന്ദൂർ നിർത്തിയതെന്നും പ്രതിരോധ മന്ത്രി സഭയെ അറിയിച്ചു. 

ഭീകരാക്രമണത്തിന് പിന്നിലെ പാക് ബന്ധം വ്യക്തമാണ്. ഓപറേഷൻ സിന്ദൂറിന് പിന്നാലെ പാകിസ്താൻ വെടി നിർത്തൽ ലംഘിച്ചു. 22 മിനിറ്റിൽ ഓപറേഷൻ സിന്ദൂർ ലക്ഷ്യം കണ്ടു. പാകിസ്താൻ ഡ്രോണുകൾ അടക്കം ഉപയോഗിച്ച് ഇന്ത്യയെ ആക്രമിക്കാൻ ശ്രമിച്ചു. ഇത്തരം ആക്രമണങ്ങളെ ഇന്ത്യ ശക്തമായി പ്രതിരോധിച്ചു. പാക്കിസ്ഥാന്റെ ആക്രമണശ്രമങ്ങൾ ഇന്ത്യ തകർത്തു. S400, ആകാശ് പ്രതിരോധ സംവിധാനങ്ങൾ പാകിസ്താന്റെ ആക്രമണ ശ്രമങ്ങളെ തകർത്തു. പാകിസ്താന്റെ ആക്രമണത്തിൽ ഇന്ത്യയുടെ തന്ത്രപ്രധാന മേഖലകളിൽ ഒരു നാശവും ഉണ്ടാകിയില്ലെന്നും പ്രതിരോധമന്ത്രി പറഞ്ഞു. 

ഇന്ത്യയുടെ തിരിച്ചടി അതിവേഗത്തിൽ ആയിരുന്നു. രാജ്യസുരക്ഷയ്ക്ക് വേണ്ടിയാണ് ഇന്ത്യ തിരിച്ചടിച്ചത്. പാകിസ്താന്റെ പ്രധാനപ്പെട്ട വ്യോമ കേന്ദ്രങ്ങളിൽ ഇന്ത്യ തിരിച്ചടിച്ചു. ഇന്ത്യയുടെ യുദ്ധസംവിധാനങ്ങൾക്ക് ഒരു കേടുപാടും സംഭവിച്ചിട്ടില്ല. ഓപറേഷൻ സിന്ധൂറിലൂടെ ലക്ഷ്യം വെച്ചതെല്ലാം ഞങ്ങൾ കൈവരിച്ചു. ആക്രമണത്തിൽ ഭയന്ന് പാകിസ്ഥാൻ ചർച്ചയ്ക്ക് തയ്യാറായി. വ്യോമ കേന്ദ്രങ്ങൾ ഇന്ത്യ ആക്രമിച്ചതോടെ പാകിസ്താൻ പരാജയം സമ്മതിച്ചു. സേനക്ക്‌ പൂർണ സ്വാതന്ത്ര്യം നൽകിയിരുന്നു. പാകിസ്താൻ അതിക്രമം കാണിച്ചാൽ ഓപറേഷൻ സിന്ധൂർ വീണ്ടും തുടങ്ങുമെന്നും രാജ്നാഥ് സിങ് വ്യക്തമാക്കി.

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News