ഓപ്പറേഷൻ സിന്ദൂർ; 'ഇപ്പോൾ കണ്ടത് ട്രെയ്‌ലർ മാത്രം,സിനിമ ഇനിയാണ് വരാനിരിക്കുന്നതെന്ന്' രാജ്‌നാഥ് സിങ്

ഭുജ് വ്യോമ താവളത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി

Update: 2025-05-16 09:08 GMT
Editor : Jaisy Thomas | By : Web Desk

ഡൽഹി: ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ലെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ഇപ്പോൾ കണ്ടത് ട്രെയ്‌ലർ മാത്രമാണെന്നും സിനിമ ഇനിയാണ് വരാനിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.ഭുജ് വ്യോമ താവളത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഓപ്പറേഷൻ സിന്ദൂർ ഇന്ത്യയുടെ അഭിമാനം ഉയർത്തി.ഭീകരവാദത്തിനെതിരെ പോരാടുക എന്നത് ഇന്ത്യയുടെ ദൃഢപ്രതിജ്ഞയാണ്. ഇന്ത്യ ആയുധ കയറ്റുമതി രംഗത്തേക്കും കടക്കുകയാണ്. പാകിസ്താനെതിരെ ഇന്ത്യ ബ്രഹ്മോസ് മിസൈലുകൾ ഉപയോഗിച്ചു. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഇന്ത്യയുടെ ശക്തി ലോകത്തിനു മുൻപിൽ വെളിവായി.പൈലറ്റില്ലാ വിമാനങ്ങളും ക്രൂസ് മിസൈലുകളും ഇന്ത്യ ഉപയോഗിച്ചെന്നും രാജ്‍നാഥ് സിങ് പറഞ്ഞു. ഭുജ് വ്യോമസേനാ താവളത്തിലെത്തിയ പ്രതിരോധ മന്ത്രി ജവാൻമാരുമായി സംവദിച്ചു.

അതേസമയം പെഹൽഗാമിൽ ഭീകരാക്രമണം നടത്തിയവർക്കായി തിരച്ചിൽ തുടരുകയാണ്. 48 മണിക്കൂറിൽ ആറ് ഭീകരവാദികളെ വധിച്ചെന്ന് സൈന്യം അറിയിച്ചു . ആഗോളപിന്തുണ ഉറപ്പിക്കാൻ വിദേശത്തേക്ക് ഇന്ത്യ പ്രതിനിധി സംഘങ്ങളെ അയക്കും. ഒരു പ്രതിനിധി സംഘത്തെ ശശി തരൂരാണ് നയിക്കുക. വെടിനിർത്തൽ ഞായറാഴ്ച വരെ നീട്ടിയെന്ന പാക് വിദേശകാര്യമന്ത്രിയുടെ പ്രസ്താവനയോട് ഇന്ത്യ പ്രതികരിച്ചിട്ടില്ല.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News