ഘർ വാപസിയിലൂടെ 100ലേറെ പേർ ഹിന്ദു മതം സ്വീകരിച്ചതായി ബി.ജെ.പി എം.എൽ.എ

ആർ.എസ്.എസ് പോഷക സംഘടനയായ വിശ്വ ഹിന്ദു പരിഷത്താണ് ഘർ വാപസി ചടങ്ങ് സംഘടിപ്പിച്ചത്.

Update: 2022-12-25 16:26 GMT

ബുലന്ദ്ശഹർ: ഘർ വാപസി പരിപാടിയിലൂടെ 100ലേറെ പേർ ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്തതായി ഉത്തർപ്രദേശിലെ ബി.ജെ.പി എം.എൽ.എ. ഖുർജയിലെ 20 കുടുംബങ്ങളിൽ നിന്നാണ് ഇത്രയും പേർ മതം മാറി ഹിന്ദുക്കളായതെന്നും എം.എൽ.എ മീനാക്ഷി സിങ് പറഞ്ഞു.

ആർ.എസ്.എസ് പോഷക സംഘടനയായ വിശ്വ ഹിന്ദു പരിഷത്താണ് ഘർ വാപസി ചടങ്ങ് സംഘടിപ്പിച്ചത്. 'വിവിധ മതങ്ങളിൽപ്പെട്ട 100-125 ആളുകൾ സനാതന ധർമം പുൽകി'- മീനാക്ഷി സിങ് പറഞ്ഞു.

തലമുറകളോ വർഷങ്ങളോ മുമ്പ് അവരുടെ സാഹചര്യമോ ആശയക്കുഴപ്പമോ കാരണം സനാതന ധർമം ഉപേക്ഷിച്ചവരെ വീണ്ടും ഹിന്ദു സമൂഹത്തിലേക്ക് കൊണ്ടുവരികയാണ് ഈ പരിപാടിയിലൂടെ ചെയ്തതെന്നും മീനാക്ഷി സിങ് അഭിപ്രായപ്പെട്ടു.

Advertising
Advertising

ഇനി മുതൽ ശ്രീരാമനോടും ശ്രീകൃഷ്ണനോടും മറ്റ് ഹിന്ദു ദേവതകളോടും പ്രാർഥിക്കുമെന്ന് അവർ പ്രതിജ്ഞയെടുത്തതായും എം.എൽ.എ അവകാശപ്പെട്ടു.

മതപരിവർത്തനത്തിന്റെ ഭാ​ഗമായ നിയമ നടപടികളും പരിപാടിയിൽ നടന്നു. ആചാരങ്ങൾ നടത്തുന്നതിന് മുമ്പ് എല്ലാ കുടുംബങ്ങളും സത്യവാങ്മൂലത്തിലൂടെ സമ്മതം നൽകിയിട്ടുണ്ടെന്നും എം.എൽ.എ കൂട്ടിച്ചേർത്തു.

മ​റ്റു മ​ത​ങ്ങ​ളി​ലേ​ക്ക്​ മാ​റി​യ ഹി​ന്ദു​ക്ക​ളെ തി​രി​ച്ചു​കൊ​ണ്ടു​വ​രാ​ൻ ആ​ഹ്വാ​നം ചെ​യ്​​ത്​ ആ​ർ.​എ​സ്.​എ​സ്​ ത​ല​വ​ൻ മോ​ഹ​ൻ ഭാ​ഗ​വ​ത് രം​ഗത്തെത്തിയിരുന്നു. ഹി​ന്ദു വി​ശ്വാ​സ​ത്തി​ൽ ​നി​ന്ന്​ അ​ക​ലാൻ ഒ​രു ഹി​ന്ദു സ​ഹോ​ദ​ര​നെ​യും അ​നു​വ​ദി​ക്ക​രു​തെന്നും ഭാ​ഗവത് പറഞ്ഞിരുന്നു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News