പാര്‍ലമെന്‍റ് അതിക്രമം: അഞ്ചാമത്തെയാൾ പിടിയിൽ, ആറാമനെ തിരിച്ചറിഞ്ഞു

ലളിതിന്റെ ഗുരുഗ്രാമിലെ വീട്ടിലാണ് പ്രതികൾ ഒന്നിച്ച് താമസിച്ചത്

Update: 2023-12-13 14:57 GMT
Editor : ലിസി. പി | By : Web Desk

ന്യൂഡല്‍ഹി: പാര്‍ലമെന്റ് അതിക്രമിച്ചുകയറിയതിൽ അഞ്ചാമത്തെയാൾ പിടിയിൽ. ഹരിയാന ഗുരുഗ്രാം സ്വദേശി ലളിത്  ആണ് പിടിയിലായത്. നേരത്തെ നാലുപേര്‍ പിടിയിലായിരുന്നു. സംഘത്തില്‍ ആറുപേരുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞിരുന്നു. വിക്രം എന്നയാളാണ് ആറാമനെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്.  ഇതോടെ കസ്റ്റഡിയിലുള്ളവരുടെ എണ്ണം അഞ്ചായി. ലളിതിന്റെ ഗുരുഗ്രാമിലെ വീട്ടിലാണ് പ്രതികൾ ഒന്നിച്ച് താമസിച്ചതെന്നും പൊലീസ് പറയുന്നു.

പാർലമെന്റ് ആക്രമണത്തിന്റെ 22 മത്തെ വാർഷികത്തിലാണ് രാജ്യത്തെ ഞെട്ടിച്ചു കൊണ്ട് രണ്ടുപേർ സന്ദർശക ഗാലറിയിൽ നിന്നും മുദ്രാവാക്യം മുഴക്കിക്കൊണ്ട് എംപിമാരുടെ ഇടയിലേക്ക് ചാടി ഇറങ്ങിയത്. ഉച്ചയ്ക്ക് സഭ പിരിയുന്നതിനു മുൻപായി ഒരു മണിക്ക് ശൂന്യവേള നടക്കുമ്പോഴായിരുന്നു അപ്രതീക്ഷിതമായ സംഭവം . ഷൂസിൽ ഒളിപ്പിച്ചു വച്ച സ്‌മോക് സ്‌പ്രേ ലോക്‌സഭയിൽ ഉയർത്തി വിടുകയും ചെയ്തു.

Advertising
Advertising

 സാഗർ ശർമ്മ, മൈസൂർ സ്വദേശിയും എൻജിനിയറിങ് വിദ്യാർഥിയുമായ മനോരഞ്ജൻ എന്നിവരാണ് ഭീതി പടർത്തിയത്. ഇതേ സമയം പാർലമെന്റിനു പുറത്ത് സ്‌മോക് സ്‌പ്രേ യുമായി രണ്ടു പേർ മുദ്രാവാക്യം വിളിച്ചു. അമോൽ ഷിൻഡെ ((25)) , നീലം (39) എന്നിവരെയാണ് നേരത്തെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

മൈസൂർ കുടക് മണ്ഡലത്തിലെ ബി.ജെ.പി എംപി പ്രതാപ് സിംഹയാണ് ഇവർക്കുള്ള സന്ദർശക പാസിന് ശുപാർശ ചെയ്തത്. വിലക്കയറ്റവും തൊഴിലില്ലായ്മയുമാണ് പാർലമെന്റിൽ കടന്നു കയറാൻ പ്രേരിപ്പിച്ചതെന്ന് പ്രതികൾ മൊഴി നൽകി. ഒരു രാഷ്ട്രീയ പാർട്ടികളുമായി ബന്ധമില്ലെന്നും ഇവർ പറഞ്ഞു. സി. ആർ.പി.എഫ്.ഇഫ് മേധാവി അടക്കം ലോകസഭയിലെത്തി . ഡൽഹി പൊലീസ് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി. പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതികൾ വിവിധ ഏജൻസികൾ ചോദ്യം ചെയ്തു വരികയാണ്. 


Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News