പാര്‍ലമെന്‍റ് സുരക്ഷാ വീഴ്ചയിലെ പ്രതിഷേധം; എംപിമാരുടെ സസ്പെൻഷൻ പിൻവലിക്കാൻ അഭ്യർത്ഥിച്ചെന്ന് പ്രള്‍ഹാദ് ജോഷി

ലോക്സഭാ സ്പീക്കറോടും രാജ്യസഭാ അധ്യക്ഷനോടും സർക്കാർ അഭ്യർത്ഥന നടത്തിയെന്ന് മന്ത്രി

Update: 2024-01-30 10:30 GMT
Advertising

ന്യൂഡല്‍ഹി: എംപിമാരുടെ സസ്പെൻഷൻ പിൻവലിക്കാൻ അഭ്യർത്ഥിച്ചെന്ന് പാർലമെന്ററി കാര്യമന്ത്രി പ്രള്‍ഹാദ് ജോഷി. ലോക്സഭാ സ്പീക്കറോടും രാജ്യസഭാ അധ്യക്ഷനോടും സർക്കാർ അഭ്യർത്ഥന നടത്തി. പ്രിവിലേജ് കമ്മിറ്റിയോട് ഇക്കാര്യം നിർദ്ദേശിക്കാം എന്ന് ഇരുവരും സമ്മതിച്ചുവെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിൽ സുരക്ഷാ വീഴ്ച ഉണ്ടായതിനെ തുടർന്ന് വലിയ പ്രതിഷേധമാണ് അരങ്ങേറിയത്. ഇതിനെ തുടർന്ന് 146  പ്രതിപക്ഷ എം.പിമാരെയാണ് ഇരുസഭകളിൽ നിന്നുമായി സസ്‌പെൻഡ് ചെയ്തത്. പാര്‍ലമെന്‍റ് ചേരുന്നതിന് മുന്നോടിയായുള്ള സർവക്ഷിയോഗത്തിന് ശേഷമാണ് പ്രള്‍ഹാദ് ജോഷി സസ്പെന്‍ഷന്‍ പിന്‍വലിക്കുന്നതിനായി അഭ്യര്‍ഥിച്ചെന്ന് അറിയിച്ചത്. 

Full View

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News