മംഗളൂരുവിൽ കാർ മറിഞ്ഞ് ഫോട്ടോഗ്രാഫർ മരിച്ചു
പ്രൊഫഷണൽ ഫോട്ടോഗ്രാഫറായ വി. സൂര്യ നാരായണനാണ് (48) മരിച്ചത്.
Update: 2025-05-28 14:07 GMT
മംഗളൂരു: ബുധനാഴ്ച മംഗളൂരു - ഉഡുപ്പി ദേശീയപാതയിലെ കോടിക്കൽ ക്രോസിന് സമീപം കാർ റോഡരികിലെ ഓടയിലേക്ക് മറിഞ്ഞ് ഫോട്ടോഗ്രാഫർക്ക് മരിച്ചു. പ്രൊഫഷണൽ ഫോട്ടോഗ്രാഫറായ വി. സൂര്യ നാരായണനാണ് (48) മരിച്ചത്. പണമ്പൂർ നന്ദികേശ്വര ക്ഷേത്രത്തിൽ ഒരു പരിപാടി പകർത്താൻ പോവുന്നതിനിടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ഓടയിലേക്ക് പതിക്കുകയായിരുന്നു.
നാട്ടുകാർ രക്ഷപ്പെടുത്തി ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. ഉഡുപ്പിയിലെ കെഡിയൂർ വാൺ ലാബിൽ വർഷങ്ങളോളം ജോലി ചെയ്തിരുന്ന സൂര്യ നാരായണൻ അടുത്തിടെ കാസർകോട് ജില്ലയിലെ ഉപ്പളക്ക് സമീപം സ്വന്തമായി സ്റ്റുഡിയോ ആരംഭിച്ചിരുന്നു. ഉഡുപ്പിയിൽ 'വർ സൂര്യ' എന്നറിയപ്പെടുന്ന അദ്ദേഹം മികച്ച സാമൂഹിക പ്രവർത്തകനായിരുന്നു.