ഇന്ത്യ-പാക് സംഘര്‍ഷം; പ്രധാനമന്ത്രിയുടെ വിദേശ പര്യടനം റദ്ദാക്കി

ഓപ്പറേഷൻ സിന്ദൂരിലൂടെ പാകിസ്താനിലെ 9 ഭീകരകേന്ദ്രങ്ങളാണ് ഇന്ത്യ തകര്‍ത്തത്

Update: 2025-05-07 08:31 GMT

ഡൽഹി: ഇന്ത്യ-പാക് സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ പര്യടനങ്ങൾ റദ്ദാക്കി. മെയ് 13 മുതൽ 17 വരെയാണ് പര്യടനങ്ങൾ നിശ്ചയിച്ചിരുന്നത്. നോർവെ നെതർലൻഡ്, ക്രൊയേഷ്യ തുടങ്ങിയ രാജ്യങ്ങളാണ് പ്രധാനമന്ത്രി സന്ദർശിക്കാനിരുന്നത്.

ഓപ്പറേഷൻ സിന്ദൂരിലൂടെ പാകിസ്താനിലെ 9 ഭീകരകേന്ദ്രങ്ങളാണ് ഇന്ത്യ തകര്‍ത്തത്. 70 ഭീകരർ കൊല്ലപ്പെടുകയും 60 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്ത്യയുടെ കര-വ്യോമ-നാവിക സേനകൾ സംയുക്തമായാണ് തിരിച്ചടിച്ചത്. നിയന്ത്രണരേഖയിൽ പാക് സൈന്യത്തിന്‍റെ ഷെല്ലിങ്ങിൽ ഒരു സ്ത്രീയും രണ്ട് കുട്ടികളുമുൾപ്പെടെ ഏഴ് പൗരൻമാർ കൊല്ലപ്പെട്ടു. അവധിയിലുള്ള അർധസൈനിക ഉദ്യോഗസ്ഥരെ തിരികെ വിളിക്കാൻ ആഭ്യന്തര മന്ത്രി നിർദേശിച്ചു. ഭീകരവാദികൾക്ക് സഹായം നൽകുന്നവർ വലിയ വിലകൊടുക്കേണ്ടി വരുമെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News