പാർലമെന്റ് അതിക്രമത്തിൽ അന്വേഷണം ശക്തമാക്കി പൊലീസ്; പ്രതികളുമായി ഇന്ന് തെളിവെടുപ്പ് നടത്തിയേക്കും

പാർലമെന്റിൽ കടന്നു കയറാനുള്ള ഗൂഢാലോചന രണ്ടുവർഷമായി നടന്നു വരികയായിരുന്നുവെന്ന് ഡൽഹി പോലീസ് അറിയിച്ചു.

Update: 2023-12-17 01:09 GMT
Advertising

ന്യൂഡൽഹി: പാർലമെന്റ് അതിക്രമത്തിൽ അന്വേഷണം ശക്തമാക്കി പൊലീസ്. പ്രതികളുമായി ഇന്ന് പാർലമെന്റിൽ പൊലീസ് തെളിവെടുപ്പ് നടത്തിയേക്കും. പാർലമെന്റിൽ കടന്നു കയറാനുള്ള ഗൂഢാലോചന രണ്ടുവർഷമായി നടന്നു വരികയായിരുന്നുവെന്ന് ഡൽഹി പോലീസ് അറിയിച്ചു.

പാർലമെന്റ് ആക്രമണക്കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള ആറു പ്രതികളെയും ചോദ്യം ചെയ്യൽ തുടരുകയാണ്. പ്രതികൾക്ക് ഏതെങ്കിലും തീവ്രസ്വഭാവമുള്ള സംഘടനകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്താൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. മുഖ്യ പ്രതി ലളിത് ഝായുടെ കൂട്ടാളിയായ കൈലാഷിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും.

സാഗർ ശർമ്മ, മനോരഞ്ജൻ , ലളിത് ഝാ എന്നിവരുമായാണ് തെളിവെടുപ്പ് നടത്തുക. സംഭവം പുനഃസൃഷ്ടിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഫോറൻസിക് പരിശോധനയ്ക്ക് അയച്ച മെബൈൽ ഫോണിന്റെ ഭാഗങ്ങളിൽ നിന്നും വിവരങ്ങൾ ലഭിക്കും എന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. പ്രതികൾ താമസിച്ച ഗുരുഗ്രാമിലെ വീട്ടിലെ ഗ്രഹനാഥൻ വിക്കി ശർമ്മ, ഭാര്യ എന്നിവരെ സാക്ഷികളാക്കാനും പൊലീസ് ആലോചിക്കുന്നുണ്ട്. അതേസമയം തന്റെ തൊഴിലില്ലായ്മ പ്രശ്‌നം പ്രധാനമന്ത്രിയെ നേരിട്ട് അറിയിക്കാനാണ് മകൻ ഡൽഹിക്ക് പോയതെന്ന് ലളിത് ഝായുടെ മാതാപിതാക്കൾ പറഞ്ഞു. എന്നാൽ പാർലമെന്റിൽ അതിക്രമിച്ച് കയറാനുള്ള ഗൂഢാലോചന രണ്ടുവർഷമായി നടന്നു വരികയായിരുന്നുവെന്നും പ്രതികൾ മൈസൂരു, ഡൽഹി, ഗുഡ്ഗാവ് എന്നിവിടങ്ങളിൽ വച്ച് നിരവധി ചർച്ചകൾ നടത്തി എന്നും പൊലീസ് വ്യക്തമാക്കുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News