'350 രൂപയുടെ ദുപ്പട്ട വിറ്റഴിച്ചത് 1300 രൂപയ്ക്ക്': തിരുപ്പതിയില്‍ 54 കോടിയുടെ അഴിമതി നടന്നതായി ക്ഷേത്ര ട്രസ്റ്റ്

തിരുപ്പതിക്ഷേത്രം ബോര്‍ഡ് ചെയര്‍മാന്‍ ബി.ആര്‍ നായിഡുവിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്

Update: 2025-12-10 10:06 GMT

തിരുപ്പതി: തിരുമല തിരുപ്പതിക്ഷേത്രത്തില്‍ ദുപ്പട്ട വില്‍പ്പനയുടെ മറവില്‍ 54 കോടിയുടെ അഴിമതിയുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. 2015 മുതല്‍ 2025 വരെയുള്ള കാലയളവിലാണ് വ്യാപകമായ അഴിമതി നടന്നതായി കണ്ടെത്തിയത്. ശുദ്ധമായ മള്‍ബറി സില്‍ക് ഉപയോഗിച്ച് നിര്‍മിച്ചതാണെന്ന വ്യാജേന പോളിസ്റ്റര്‍ ദുപ്പട്ടകള്‍ വില്‍പ്പനക്ക് വെച്ചുകൊണ്ടാണ് അഴിമതി നടത്തിയിരിക്കുന്നത്.

തിരുപ്പതിക്ഷേത്രം ബോര്‍ഡ് ചെയര്‍മാന്‍ ബി.ആര്‍ നായിഡുവിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.

വേദസിര്‍വചനമെന്ന പേരില്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട വിശ്വാസികള്‍ വളരെ പ്രാധാന്യത്തോടെ നോക്കിക്കാണുന്ന ആചാരത്തിന് ദുപ്പട്ട ഉപയോഗിക്കുന്നത് പതിവാണ്. മള്‍ബറി സില്‍ക് കൊണ്ട് നിര്‍മിച്ചതെന്ന വ്യാജേന വിലകുറഞ്ഞ പോളിസ്റ്റര്‍ കോണ്‍ട്രാക്ടര്‍ ഇവര്‍ക്കിടയില്‍ വിറ്റഴിക്കുകയായിരുന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി ക്ഷേത്രത്തില്‍ ഇവര്‍ നടത്തുന്ന തട്ടിപ്പിന്റെ ഭാഗമായി 54 കോടിയോളം രൂപ തട്ടിയെടുത്തിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം.

Advertising
Advertising

'350 രൂപ മാത്രം വിലവരുന്ന ഷാള്‍ 1300 രൂപയ്ക്കാണ് അവര്‍ വിറ്റത്. 50 കോടിയിലേറെ നഷ്ടം സംഭവിച്ചുവെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഞങ്ങള്‍ അന്വേഷണം ആവശ്യപ്പെട്ടുണ്ട്'. ബി. ആര്‍ നായിഡു കൂട്ടിച്ചേര്‍ത്തു.

ദുപ്പട്ടയുടെ ഗുണനിലവാരം പരിശോധിക്കുന്നതിനായി സാമ്പിളുകള്‍ ലാബിലേക്ക് അയച്ചിരുന്നു. വ്യത്യസ്ത ലാബുകളില്‍ നടത്തിയ പരിശോധനയില്‍ ദുപ്പട്ട വിലകുറഞ്ഞ പോളിസ്റ്റര്‍ ഉപയോഗിച്ച് നിര്‍മിച്ചതാണെന്ന് തെളിയുകയും ചെയ്തു.

നേരത്ത, തിരുപ്പതി ദേവസ്ഥാനത്തിലെ പ്രത്യേക പ്രസാദമായ ലഡു തയ്യാറാക്കാന്‍ മായം ചേര്‍ന്ന നെയ്യ് വാങ്ങിയ സംഭവത്തിന് പിന്നില്‍ വമ്പന്‍ തട്ടിപ്പ് നടന്നതായി സിബിഐ പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 50 ലക്ഷം രൂപയുടെ വഴിവിട്ട ഇടപാടുകളും അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

contributor

anfas123

Editor - അൻഫസ് കൊണ്ടോട്ടി

contributor

anfas123

By - Web Desk

contributor

Similar News