പാര്‍ട്ടികള്‍ക്ക് തലവേദനയായി നേതാക്കളുടെ കളംമാറ്റം; കർഷക സംഘടന സ്ഥാനാർഥികളെ ഇന്ന് പ്രഖ്യാപിച്ചേക്കും

സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് മെയിൻപുരി ജില്ലയിലെ കർഹാൽ മണ്ഡലത്തിൽ നിന്ന് ജനവിധി തേടുമെന്ന് ഉറപ്പായതോടെ യുപിയിലെ പോരാട്ടത്തിന്‍റെ ചൂടേറിയിട്ടുണ്ട്

Update: 2022-01-21 01:10 GMT

നേതാക്കളുടെ രാഷ്ട്രീയ പാർട്ടിമാറ്റം കൊണ്ട് ശ്രദ്ധേയമാവുകയാണ് തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങൾ. സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് മെയിൻപുരി ജില്ലയിലെ കർഹാൽ മണ്ഡലത്തിൽ നിന്ന് ജനവിധി തേടുമെന്ന് ഉറപ്പായതോടെ യുപിയിലെ പോരാട്ടത്തിന്‍റെ ചൂടേറിയിട്ടുണ്ട്. മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പിനെ നേരിടണമെന്ന ആവശ്യം പഞ്ചാബ് കോൺഗ്രസിൽ ശക്തമാണ്. കർഷക സംഘടനകളുടെ സ്ഥാനാർഥികളെ ഇന്ന് പ്രഖ്യാപിച്ചേക്കും.

ഉത്തർപ്രദേശിലെ നിയമസഭ തെരഞ്ഞെടുപ്പ് ഏഴ് ഘട്ടമായാണ് നടക്കുന്നത്. ഇതിൽ അടുത്ത മാസം 14 ന് നടക്കുന്ന രണ്ടാം ഘട്ട തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനമാണ് കമ്മീഷൻ ഇന്ന് പുറത്തിറക്കുക. ഫെബ്രുവരി 20 ന് നടക്കുന്ന മൂന്നാം ഘട്ട തെരഞ്ഞെടുപ്പിലാണ് എസ്.പി നേതാവ് അഖിലേഷ് യാദവ് മത്സരിക്കുന്നത്. മെയിൻപുരി ജില്ലയിലെ കർഹാൽ മണ്ഡലത്തിൽ നിന്ന് അഖിലേഷ് ജനവിധി തേടും. 2012-ൽ മുഖ്യമന്ത്രിയായ അഖിലേഷ് ലെജിസ്ലേറ്റീവ് കൗൺസിലിലൂടെയാണ് സഭയിലെത്തിയത്. ആദ്യമായാണ് അഖിലേഷ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുന്നത്.

Advertising
Advertising

മെയിൻപുരി സദർ, ചിബ്രമാവു, ഗോപാൽപുർ, അസംഖഡ് എന്നിവിടങ്ങളിൽ നേരത്തെ അഖിലേഷ് യാദവിന്‍റെ പേര് ഉയർന്നുകേട്ടിരുന്നു. യാദവ വോട്ടുകളുടെ കേന്ദ്രീകരണം ലക്ഷ്യമിട്ടാണ് അഖിലേഷ് മെയിൻ പുരിയിൽ ഇറങ്ങുന്നത്.സമാജ് വാദി പാർട്ടിയുടെ സിറ്റിങ് സീറ്റായ കർഹാൽ മെയിൻപുരിയിൽ സൊബ്രാൻ സിങ് യാദവാണ് നിലവിലെ എംഎൽഎ. 1993 മുതൽ ഏഴ് തവണ എസ്പി സ്ഥാനാർഥികൾ ഈ സീറ്റിൽ വിജയിച്ചിട്ടുണ്ട്. ഉറപ്പുള്ള സിറ്റിൽ മതസരിക്കണമെന്ന കുടുബത്തിന്‍റെ നിർദ്ദേശവും അഖിലേഷ് അംഗീകരിച്ചു. അതിനിടെ സമാജ്‌വാദി പാർട്ടി മുതിർന്ന നേതാവ് മുലായം സിങ് യാദവിന്‍റെ ഭാര്യാസഹോദരൻ ബി.ജെ.പിയിൽ അംഗത്വമെടുത്തത് തെരഞ്ഞെടുപ്പിൽ അവർ സജീവ ചർച്ചയാക്കുന്നുണ്ട്.

യുപിയിൽ മാത്രമല്ല പഞ്ചാബ് അടക്കമുള്ള മറ്റ് സംസ്ഥാനങ്ങളിലും നേതാക്കളുടെ കളം മാറ്റം പാർട്ടികൾക്ക് വലിയ തലവേദന സൃഷ്ടിക്കുന്നുണ്ട്. പഞ്ചാബ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ചരണ്ജിത് സിങ് ഛന്നിയും സിദ്ദുവും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാനുള്ള തീവ്ര ശ്രമത്തിലാണ് കോൺഗ്രസ്. കർഷക സമരത്തിലൂടെ ബി.ജെ.പി സർക്കാരിനെ മുട്ട് കുത്തിച്ച കർഷക സംഘടനകൾ പഞ്ചാബിലെ സ്ഥാനാർഥികളെ ഇന്ന് പ്രഖ്യാപിക്കും. മറ്റ് സംസ്ഥാനങ്ങളിലും വേഗത്തിൽ സ്ഥാനാർഥികളെ പ്രഖ്യാപിക്കാനുള്ള തിരക്കിട്ട നീക്കത്തിലാണ് രാഷ്ട്രീയ പാർട്ടികൾ.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News