'ഞങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാതെ ഭീഷണിപ്പെടുത്തുന്നത് എന്തിനാണ്?'; തെരഞ്ഞെടുപ്പ് കമ്മീഷനോട് രാഹുൽ ഗാന്ധിയുടെ അഞ്ച് ചോദ്യങ്ങൾ

വോട്ട് അട്ടിമറിയിൽ പ്രതിഷേധിച്ച് ബം​ഗളൂരുവിൽ നടത്തിയ മഹാറാലിയിലാണ് രാഹുൽ ചോദ്യങ്ങൾ ഉന്നയിച്ചത്.

Update: 2025-08-08 10:25 GMT

ബംഗളൂരു: വോട്ട് അട്ടിമറി സംബന്ധിച്ച തെളിവുകൾ പുറത്തുവിട്ടതിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷനോട് ചോദ്യങ്ങളുമായി പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. അഞ്ച് ചോദ്യങ്ങളാണ് രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നിൽവെച്ചത്. വോട്ട് അട്ടിമറിയിൽ പ്രതിഷേധിച്ച് ബം​ഗളൂരുവിൽ നടത്തിയ മഹാറാലിയിലാണ് രാഹുൽ ചോദ്യങ്ങൾ ഉന്നയിച്ചത്.

  1. എന്തുകൊണ്ടാണ് ഡിജിറ്റൽ മെഷീൻ റീഡബിൾ ഫോർമാറ്റിൽ വോട്ടർ പട്ടിക നൽകാത്തത്?
  2. വീഡിയോ തെളിവുകൾ എന്തിനാണ് നശിപ്പിച്ചുകളയുന്നത്?
  3. വോട്ടർ പട്ടികയിൽ വൻ തട്ടിപ്പ് നടത്തുന്നത് എന്തിനാണ്?
  4. ചോദ്യങ്ങൾക്ക് മറുപടി പറയുന്നതിന് പകരം പ്രതിപക്ഷത്തെ ഭീഷണിപ്പെടുത്തുന്നത് എന്തിനാണ്?
  5. Advertising
    Advertising
  6. തെരഞ്ഞെടുപ്പ് കമ്മീഷൻ എന്തുകൊണ്ടാണ് ബിജെപിയുടെ ഏജന്റിനെപ്പോലെ പെരുമാറുന്നത്?


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News