കർണാടകയിലെ ഒരു സീറ്റിൽ അട്ടിമറി നടന്നതിന്റെ തെളിവുകൾ കയ്യിലുണ്ട്; തെരഞ്ഞെടുപ്പ് കമ്മീഷൻ ചുമതല നിർവഹിക്കുന്നില്ല: രാഹുൽ ഗാന്ധി

അട്ടിമറിയുടെ ഭാഗമായവർ ആരും രക്ഷപ്പെടാൻ പോകുന്നില്ല. തങ്ങൾ ഇതിനെതിരെ പോരാടുമെന്നും രാഹുൽ പറഞ്ഞു.

Update: 2025-07-24 08:44 GMT

ന്യൂഡൽഹി: ബിഹാർ വോട്ടർ പട്ടിക പരിഷ്‌കരണത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. കമ്മീഷൻ ചുമതല നിർവഹിക്കുന്നില്ല. കമ്മീഷന്റെ പ്രസ്താവനകൾ പൂർണമായും അസംബന്ധമാണ്. കർണാടകയിലെ ഒരു സീറ്റിൽ അട്ടിമറി നടന്നതിന്റെ വ്യക്തമായ തെളിവുകൾ കയ്യിലുണ്ട്. ഓരോ മണ്ഡലത്തിലും സമാനമായ നാടകം നടക്കുന്നുണ്ട്. ഈ അട്ടിമറിയുടെ ഭാഗമായവർ ആരും രക്ഷപ്പെടാൻ പോകുന്നില്ല. തങ്ങൾ ഇതിനെതിരെ പോരാടുമെന്നും രാഹുൽ പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെയാണ് കർണാടകയിലെ ഒരു സീറ്റിൽ അട്ടിമറി നടന്നത്. ഒരു മണ്ഡലത്തിൽ നടത്തിയ പരിശോധനയിലാണ് ഈ തട്ടിപ്പ് കണ്ടെത്തിയത്. ഓരോ മണ്ഡലത്തിലും ഈ നാടകം നടന്നതായി തനിക്ക് ബോധ്യമുണ്ട്.

ആയിരക്കണക്കിന് വോട്ടർമാരുടെ പേരുകളാണ് പുതുതായി ചേർക്കപ്പെടുന്നത്. 50, 45, 60, 65...ഒക്കെയാണ് ഇവരുടെ പ്രായം. വോട്ടർമാരെ ഒഴിവാക്കൽ, പുതിയ വോട്ടർമാരെ ചേർക്കൽ...ഇതൊക്കെയാണ് നടക്കുന്നത്. ഈ തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥൻമാരെ വെറുതെവിടുമെന്ന് കരുതേണ്ട. തങ്ങൾ ഇതിനെതിരെ ശക്തമായി പോരാടുമെന്നും രാഹുൽ ഗാന്ധി മുന്നറിയിപ്പ് നൽകി.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News