'കര്‍ണാടകയിലെ അലന്ദ് നിയമസഭാ മണ്ഡലത്തിൽ കോൺഗ്രസിന് വോട്ട് ചെയ്യുന്ന 6018 പേരെ ആസൂത്രിതമായി വെട്ടി': രാഹുല്‍ ഗാന്ധി

വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവർ രാഹുലിന്റെ വാർത്താസമ്മേളനത്തിലെത്തി അനുഭവം വിവരിച്ചു

Update: 2025-09-18 06:42 GMT
Editor : rishad | By : Web Desk

ബംഗളൂരു: കർണാടകയിലെ വോട്ട് കൊള്ള വിവരങ്ങൾ പുറത്തുവിട്ട് രാഹുൽഗാന്ധി. 2023ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കർണാടകയിലെ അലന്ദ് മണ്ഡലത്തിൽ 6018 വോട്ടുകൾ വെട്ടിയതിന്റെ തെളിവുകൾ പുറത്തുവിട്ടു.

വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവർ രാഹുലിന്റെ വാർത്താസമ്മേളനത്തിലെത്തി അനുഭവം വിവരിച്ചു. മഹാരാഷ്ട്രയിലെ രാജൂരാ മണ്ഡലത്തിലുംസമാനമായ കൊള്ള നടന്നുവെന്ന് രാഹുൽ ആരോപിച്ചു.

വോട്ട് കൊള്ളക്ക് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാർ കൂട്ട് നിൽക്കുകയാണ്. പ്രതിപക്ഷത്തിന് വോട്ട് ചെയ്യുന്ന ദലിത്‌, നൂനപക്ഷ വിഭാഗങ്ങളെയാണ് പട്ടികയിൽ നിന്ന് ഒഴിവാക്കുന്നത്. കൃത്യമായ തെളിവുകളോടെ ഉടൻതന്നെ ഹൈഡ്രജൻ ബോംബ് പുറത്തുവരുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. 

Advertising
Advertising

'മഹാരാഷ്ട്രയിലെ രജൂര മണ്ഡലത്തിൽ 6850 വ്യാജ വോട്ടുകളാണ് ചേർത്തത്. കർണാടകയിലെ അലന്ദ് മണ്ഡലത്തിൽ ഒഴിവാക്കലാണ് നടന്നതെങ്കിൽ മഹാരാഷ്ട്രയിലെ രജൂരയിൽ കൂട്ടിച്ചേർക്കലാണ് നടന്നത്. പല പേരുകളിലും നമ്പറുകളിലുമായി കൃത്യമല്ലാതെയാണ് കൂട്ടിച്ചേർക്കപ്പെട്ടവരുടെ വിവരമുള്ളത്'- രാഹുല്‍ ഗാന്ധി പറഞ്ഞു.

'കമ്മീഷൻ അവരുടെ ജോലി കൃത്യമായി ചെയ്യാത്തതുകൊണ്ടാണ് അത് ചൂണ്ടിക്കാട്ടേണ്ടി വരുന്നത്. എനിക്ക് പ്രതിബദ്ധത ഇന്ത്യയിലെ ജനങ്ങളോടാണ്. അത് ഞാൻ ചെയ്യുന്നത് ഭരണഘടന ഉയർത്തിയാണ്. ഇതിന് പിന്നിൽ ആരെന്നുള്ളത് കൃത്യമായ തെളിവുകളോടെ ഞാൻ പറയും. കൃത്യമായി തെളിവുകളോടെ ഉടൻതന്നെ ഹൈഡ്രജൻ ബോംബ് പുറത്തുവരും'- രാഹുല്‍ ഗാന്ധി പറഞ്ഞു.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News