''ബജറ്റ് കറുത്ത മണവാട്ടിക്ക് മേക്കപ്പ് ഇട്ടതുപോലെ''; വിവാദമായപ്പോൾ മാപ്പ് പറഞ്ഞ് രാജസ്ഥാൻ ബി.ജെ.പി അധ്യക്ഷൻ

കഴിഞ്ഞ ദിവസമാണ് രാജസ്ഥാനിൽ അശോക് ഗെഹ്‌ലോട്ട് സർക്കാർ 2022-23 വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചത്.

Update: 2022-02-24 10:52 GMT

രാജസ്ഥാൻ സർക്കാരിന്റെ വാർഷിക ബജറ്റിനെക്കുറിച്ച് പ്രതികരിക്കുന്നതിനിടെ വംശീയ പരാമർശം നടത്തിയ ബി.ജെ.പി നേതാവിനെതിരെ പ്രതിഷേധം. പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റായ സതീശ് പുനിയയാണ് വിവാദ പരാമർശം നടത്തിയത്. കറുത്ത മണവാട്ടിയെ ബ്യൂട്ടി പാർലറിൽ കൊണ്ടുപോയി മേക്കപ്പ് ഇട്ട് സുന്ദരിയാക്കുന്നത് പോലെയാണ് ബജറ്റ് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

''ഞാൻ സ്വതസിദ്ധമായി ബജറ്റിനെക്കുറിച്ച് ചില വാക്കുകൾ പറഞ്ഞു. സാധാരണയായി ഞാൻ അത്തരം വാക്കുകൾ ഉപയോഗിക്കാറില്ല. എന്റെ വാക്കുകൾ ആരുടെയെങ്കിലും വികാരത്തെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ ഞാൻ വിനയപൂർവം ക്ഷമ ചോദിക്കുന്നു''-വീഡിയോ പ്രസ്താവനയിൽ പുനിയ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് രാജസ്ഥാനിൽ അശോക് ഗെഹ്‌ലോട്ട് സർക്കാർ 2022-23 വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചത്. പങ്കാളിത്ത പെൻഷൻ നിർത്തലാക്കി 2004 ജനുവരി ഒന്ന് മുതൽ മുൻകാല പ്രാബല്യത്തോടെ മുൻ മാതൃകയിലുള്ള പെൻഷൻ പുനസ്ഥാപിക്കുമെന്നാണ് ബജറ്റിൽ ഏറ്റവും ശ്രദ്ധേയമായ പ്രഖ്യാപനം.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News