അധ്യക്ഷനാകാൻ തയാറാണെന്ന് ഗെഹ്ലോട്ട്; രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും

ഗെഹ്ലോട്ട് നാളെ കേരളത്തിലെത്തും

Update: 2022-09-21 11:22 GMT
Editor : ലിസി. പി | By : Web Desk

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ സമ്മതമറിയിച്ച് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. പാർട്ടി അധ്യക്ഷനാകാൻ തന്നെ ആവശ്യമെന്ന് പാർട്ടി പ്രവർത്തകർ ചിന്തിച്ചാൽ അതിന് തയാറെന്ന് ഗെഹലോട്ട് പറഞ്ഞു.

രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്താനായി നാളെ കേരളത്തിലെത്തും. ' അധ്യക്ഷനായിക്കൊണ്ട് രാഹുൽ ഭാരത് ജോഡോ യാത്ര നയിച്ചാൽ അത് പാർട്ടിയുടെ പ്രഭാവം വർധിപ്പിക്കും എന്നുമെന്നും ഗെഹ്ലോട്ട് പറഞ്ഞു. ജനാധിപത്യ പ്രക്രിയ എല്ലാവരും അംഗീകരിക്കണം. കോൺഗ്രസ് ശക്തമാകണമെന്ന് ഗെഹ്ലോട്ട് പറഞ്ഞു.

Advertising
Advertising

അധ്യക്ഷനാകണമെന്ന് സോണിയ ഗാന്ധി നേരത്തെ ഗെഹ്‍ലോട്ടിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ രാഹുൽ അധ്യക്ഷനാവട്ടെ എന്ന നിലപാടാണ് ഗെഹ്‍ലോട്ട് സ്വീകരിച്ചിരുന്നത്. എന്നാല്‍  താൻ അധ്യക്ഷനാവുകയാണെങ്കിൽ രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനം പാർട്ടിക്കുള്ളിലെ എതിരാളിയായ സചിൻ പൈലറ്റിന് നൽകരുതെന്ന നിബന്ധന അശോക് ഗെഹ്ലോട്ട് സോണിയക്ക് മുമ്പിൽ വെച്ചതായാണ് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

ഇതോടെ അധ്യക്ഷസ്ഥാനത്തേക്ക് ശശിതരൂർ -അശോക് ഗെഹലോട്ട് മത്സരം നടക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. മത്സരിക്കുമെന്ന റിപ്പോർട്ടുകൾ തരൂർ തള്ളിയിട്ടില്ല.സെപ്റ്റംബർ 30 വരെയാണ് നാമനിർദേശ പത്രികകൾ നൽകാവുന്നത്. ഒന്നിലേറെ സ്ഥാനാർഥികൾ രംഗത്തുണ്ടായാൽ ഒക്ടോബർ 17ന് തെരഞ്ഞെടുപ്പ്. 19ന് പുതിയ അധ്യക്ഷനാരെന്ന പ്രഖ്യാപനം വരും.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News