ബിഹാറിൽ മലയാളി സുവിശേഷകന് നേരെ സംഘ്പരിവാർ ആക്രമണം; ജയ് ശ്രീരാം വിളിപ്പിച്ചു

കോട്ടയം മുട്ടുചിറ സ്വദേശി പാസ്റ്റർ സി.പി സണ്ണിയാണ് ആക്രമണത്തിന് ഇരയായത്.

Update: 2024-04-20 04:58 GMT

പട്ന: ബിഹാറിൽ മലയാളി സുവിശേഷകന് നേരെ സംഘപരിവാർ ആക്രമണം. കോട്ടയം മുട്ടുചിറ സ്വദേശി പാസ്റ്റർ സി.പി സണ്ണിയാണ് ആക്രമണത്തിന് ഇരയായത്. മാർച്ച് മൂന്നിന് ബിഹാറിലെ ജമോയ് ജില്ലയിലാണ് ക്രൂരമായ ആക്രമണം നടന്നത്. പാസ്റ്ററെ മർദിച്ച അക്രമികൾ ഭീഷണിപ്പെടുത്തി ജയ് ശ്രീരാം വിളിപ്പിക്കുകയും ചെയ്തു.

മർ​ദനത്തിന് പാസ്റ്ററുടെ കഴുത്തിന് ഗുരുതര പരുക്കേറ്റു. ഞരമ്പുകൾക്ക് ക്ഷതം സംഭവിച്ചിട്ടുണ്ട്. സമാനതകളില്ലാത്ത ആക്രമണമാണ് നടന്നതെന്ന് പാസ്റ്റർ സണ്ണി മീഡിയവണിനോട് പറഞ്ഞു. മർദനം അക്രമിസംഘം തന്നെ ഫോണിൽ ചിത്രീകരിച്ചു. ഭാര്യ കൊച്ചുറാണി പോളിൻ്റെ മുന്നിൽ വെച്ചായിരുന്നു ആക്രമണം.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News