‘എന്റെ ഒരു മാസത്തെ ശമ്പളം'; വരുമാനം വെളിപ്പെടുത്തി എസ്‌ബി‌ഐ ഉദ്യോഗസ്ഥ, ഞെട്ടി സോഷ്യൽ മീഡിയ

JAIIB (ജൂനിയർ അസോസിയേറ്റ് ഓഫ് ദി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കേഴ്‌സ്), CAIIB (സർട്ടിഫൈഡ് അസോസിയേറ്റ് ഓഫ് ദി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കേഴ്‌സ്) തുടങ്ങിയ പ്രഫഷണൽ ബാങ്കിംഗ് സർട്ടിഫിക്കേഷനുകളുടെ പ്രാധാന്യവും അവർ എടുത്തുപറഞ്ഞു

Update: 2026-01-27 10:36 GMT

ന്യൂഡൽഹി: വരുമാനവും പ്രായവും പുറത്ത് പറയാൻ മടിയുള്ളവരാണ് പലരും. പുരുഷന്മാരോട് ശമ്പളവും സ്ത്രീകളോട് വയസും ചോദിക്കരുതെന്ന്  കേട്ടിട്ടുമുണ്ട്. എന്നാൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ജോലി ചെയ്യുന്ന പ്രൊബേഷണറി ഓഫീസറായ യുവതി തന്റെ വരുമാനം വെളിപ്പെടുത്തിയതോടെ സോഷ്യൽ മീഡിയ അത് ഏറ്റെടുത്തു. ശ്വേതാ ഉപ്പൽ എന്ന യുവതിയാണ് ഇപ്പോൾ സോഷ്യൻ മീഡിയയിൽ വൈറലായിരിക്കുന്നത്. രണ്ട് ദിവസത്തിനുള്ളിൽ ഒരു ദശലക്ഷത്തിലധികം ആളുകളാണ് ഈ വിഡിയോ കണ്ടത്. 

രണ്ടര വർഷത്തെ സർവീസും അഞ്ച് ഇൻക്രിമെന്റുകളും ഉൾപ്പെടെ ഏകദേശം 95,000 രൂപ പ്രതിമാസം സമ്പാദിക്കുന്നതായി ശ്വേത ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു വിഡിയോയിൽ പറയുന്നു. ഇതിന് പുറമെ 18,500 രൂപ ലീസ് വാടകയായും ഏകദേശം 11,000 രൂപ മറ്റ് അലവൻസുകളുമായും ലഭിക്കുന്നു. അതായത് മൊത്തം പ്രതിമാസ വരുമാനം ഏകദേശം ഒരു ലക്ഷത്തിലധികം രൂപ. 2022ൽ IBPS പ്രൊബേഷണറി ഓഫീസർ (PO) പരീക്ഷ പാസായാണ് ശ്വേതക്ക് ഈ ജോലി ലഭിച്ചത്.

Advertising
Advertising

JAIIB (ജൂനിയർ അസോസിയേറ്റ് ഓഫ് ദി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കേഴ്‌സ്), CAIIB (സർട്ടിഫൈഡ് അസോസിയേറ്റ് ഓഫ് ദി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കേഴ്‌സ്) തുടങ്ങിയ പ്രഫഷണൽ ബാങ്കിംഗ് സർട്ടിഫിക്കേഷനുകളുടെ പ്രാധാന്യവും അവർ എടുത്തുപറഞ്ഞു. ഈ പരീക്ഷകളിൽ വിജയിക്കുന്ന ജീവനക്കാർക്ക് പല ബാങ്കുകളും മികച്ച ശമ്പളം വാഗ്ദാനം ചെയ്യുന്നു. ഒരു എസ്‌ബി‌ഐ പി‌ഒയ്ക്ക് ബേസ് സാലറിയിൽ നിന്ന് ശമ്പളം ഗണ്യമായി വർധിപ്പിക്കാൻ കഴിയുമെന്നാണ് ശ്വേത പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്. ചില ഉപയോക്താക്കൾ അവരുടെ വിഡിയോയിൽ അവിശ്വാസം പ്രകടിപ്പിച്ചപ്പോൾ മറ്റുള്ളവർ അതിൽ പ്രചോദിതരായി.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

By - ആത്തിക്ക് ഹനീഫ്

Similar News