തമിഴ്‌നാട്ടിൽ ഓടിക്കൊണ്ടിരിക്കുന്ന സ്‌കൂൾ ബസിന് തീപിടിച്ചു; വിദ്യാർഥികൾ അത്ഭുതകരമായി രക്ഷപ്പെട്ടു

രാവിലെ വിദ്യാർഥികളുമായി പോകുമ്പോഴാണ് തീപടർന്നത്

Update: 2022-09-10 07:15 GMT
Editor : ലിസി. പി | By : Web Desk

ആരക്കോണം: തമിഴ്‌നാട് അരക്കോണത്ത് ഓടിക്കൊണ്ടിരിക്കുന്ന സ്‌കൂൾ ബസിന് തീപിടിച്ചു. സേന്തമംഗലം റെയിൽവെ ഗേറ്റിന് സമീപത്ത് വെച്ചാണ് അപകടം.രാവിലെ 6.15 ഓടെയാണ് വിദ്യാർഥികളുമായി പോകുമ്പോഴാണ് തീപടർന്നത്.

ഈ സമയം നാലുകുട്ടികൾ ബസിലുണ്ടായിരുന്നു.  ഇരുചക്രയാത്രക്കാരനാണ് ബസിന്റെ ഇടതുവശത്ത് നിന്ന് പുക ഉയരുന്നത് ആദ്യം കണ്ടത്.. ഇയാള്‍ ഇത് ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. തീപടർന്നതോടെ വിദ്യാർഥികൾ പരിഭ്രാന്തരായി. എന്നാൽ ഇവരെ പെട്ടന്ന് തന്നെ ബസിൽനിന്ന് പുറത്തിറയ്ക്കിയതിനാൽ വലിയ അപകടം ഒഴിവായി. വിദ്യാർഥികൾക്ക് നിസാര പൊള്ളലേറ്റിട്ടുണ്ട്. ഫയര്‍ഫോഴ്‌സ് എത്തി 7.30-യോടെയാണ് തീഅണച്ചത്.

ജ്യോതി നഗറിലെ സ്വകാര്യ സ്‌കൂൾ ബസിനാണ് തീപിടിച്ചത്. ഇലക്ട്രിക്കല്‍ സര്‍ക്ക്യൂട്ടാണ് അപകടകാരണമെന്നാണ് പൊലീസിന്റെ സംശയം.  സംഭവത്തിൽ വാഹനവകുപ്പ് അന്വേഷണം തുടങ്ങി.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News