ഡൽഹിയിലെ ഇസ്രായേൽ, അമേരിക്കൻ എംബസികൾക്ക് സുരക്ഷ വർധിപ്പിച്ചു

പ്രതിഷേധ സാധ്യത കണക്കിലെടുത്താണ് സുരക്ഷ വർധിപ്പിച്ചത്.

Update: 2023-10-13 08:47 GMT

ഡൽഹി: ഇസ്രായേൽ- ഹമാസ് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ഇസ്രായേൽ, അമേരിക്കൻ എംബസികൾക്ക് സുരക്ഷ വർധിപ്പിച്ചു. ജൂതസ്ഥാപനങ്ങൾക്കും സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. പ്രതിഷേധ സാധ്യത കണക്കിലെടുത്താണ് സുരക്ഷ വർധിപ്പിച്ചത്. 

അതേസമയം, ഇസ്രായേലിൽ നിന്നുള്ള ആദ്യസംഘം ഇന്ത്യയിലെത്തി, 212 ഇന്ത്യക്കാരാണ് ഓപ്പറേഷൻ അജയ്‌യുടെ ഭാഗമായി ഡൽഹിയിലെത്തിയത്. തെൽഅവീലിൽ നിന്ന് ഇന്നലെ 11.30ഓടെ പുറപ്പെട്ട എയർ ഇന്ത്യ എ.ഐ140 എന്ന വിമാനം പുരലർച്ചെ 5.56ഓടെയാണ് ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയതത്. സംഘത്തിൽ ഏഴ് മലയാളികളുണ്ട്. കൂടുതൽ ആളുകളും വിദ്യാർഥികളാണ്. സംഘത്തെ സ്വീകരിക്കാൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്ര ശേഖർ വിമാനത്താവളത്തിലെത്തിയിരുന്നു.

Advertising
Advertising

എംബസി വഴി രജസിറ്റർ ചെയ്തവർക്കാണ് ഓപ്പറേഷൻ അജയ് വഴി ഇപ്പോൾ ഇന്ത്യയിലേക്ക് എത്താൻ സാധിച്ചത്. ഇസ്രായേൽ-ഫലസ്തീൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിലും മുഴുവൻ ഇന്ത്യക്കാരും ഇസ്രായേൽ വിട്ടു പോരാൻ തയ്യാറായിട്ടില്ല. യുദ്ധം രൂക്ഷമായ സ്ഥലങ്ങളിലുള്ളവരാണ് ഇപ്പോൾ മടങ്ങിയത്. മലയാളികളെ കൊണ്ടു പോകുന്നതിനായി ഡൽഹി കേരള ഹൗസ് ഉദ്യോഗസ്ഥർ വിമാനത്താവളത്തിലെത്തിയിട്ടുണ്ട്.

സംഘത്തിലെ മലയാളികളെ 8.20 ഓടെ വിസ്താര വിമാനത്തിൽ തിരുവനന്തപുരത്തേക്ക് അയക്കും. ഇവരെ ആരെയും വിമാനത്താവളത്തിൽ നിന്ന് പുറത്തേക്കിറക്കിയില്ല. മലയാളികൾക്കായി എയർപോർട്ടിലും കേരള ഹൗസിലും കൺട്രോൾ റും തുറന്നിട്ടുണ്ട്. ഓപ്പറേഷൻ അജയ്‌യുമായി ബന്ധപ്പെട്ട് ഇനിയുള്ള വിമാനങ്ങൾ എപ്പോഴുണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല. ഇക്കാര്യത്തിൽ ഇന്ന് കൂടുതൽ പ്രഖ്യാപനമുണ്ടാകാനുള്ള സാധ്യതയുണ്ട്. ഓപ്പറേഷൻ അജയ് നിർബന്ധിത ഒഴിപ്പിക്കലല്ലെന്നും ഇന്ത്യയിലേക്ക് മടങ്ങാൻ താൽപര്യമുള്ളവർക്ക് മടങ്ങാനുള്ള ഒരു അവസരം മാത്രമാണെന്നും കഴിഞ്ഞ ദിവസം വിദേശ്യകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News