എന്തൊരു മോശം സ്ത്രീയാണിവര്‍, എന്റെ പാര്‍ട്ടി എം.പി ആയതില്‍ ലജ്ജ തോന്നുന്നു-മേനകാ ഗാന്ധിക്കെതിരെ ബി.ജെ.പി നേതാവ്

ജബല്‍പൂരിലെ നാനാജി ദേശ്മുഖ് വെറ്ററനറി കോളേജിലെ ഡോക്ടര്‍മാരെ മേനകാ ഗാന്ധി വഴക്ക് പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ഓഡിയോ ക്ലിപ്പുകള്‍ പുറത്തുവന്നിരുന്നു.

Update: 2021-06-26 10:23 GMT

മേനകാ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ മന്ത്രിയുമായ അജയ് വിഷ്‌ണോയ്. തന്റെ പാര്‍ട്ടിയുടെ എം.പിയാണ് അവര്‍ എന്നതില്‍ ലജ്ജ തോന്നുന്നുവെന്ന് അജയ് പറഞ്ഞു.

ബി.ജെ.പി എംപി മേനകാ ഗാന്ധി വെറ്ററനറി ഡോക്ടര്‍ വികാസ് ശര്‍മയോട് സംസാരിച്ച ഭാഷ കേട്ട് ജബല്‍പൂരിലെ വെറ്ററിനറി കോളേജ് മോശമാണെന്നല്ല തോന്നിയത്, മേനകാ ഗാന്ധി എന്തൊരു മോശം സ്ത്രീയാണ് എന്നാണ്. അവര്‍ ഞങ്ങളുടെ പാര്‍ട്ടിയിലെ എം.പി ആയതില്‍ ലജ്ജ തോന്നുന്നു-അജയ് വിഷ്‌ണോയ് ട്വീറ്റ് ചെയ്തു.

ജബല്‍പൂരിലെ നാനാജി ദേശ്മുഖ് വെറ്ററനറി കോളേജിലെ ഡോക്ടര്‍മാരെ മേനകാ ഗാന്ധി വഴക്ക് പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ഓഡിയോ ക്ലിപ്പുകള്‍ പുറത്തുവന്നിരുന്നു. ഇന്ത്യന്‍ വെറ്ററനറി അസോസിയേഷന്‍ ഇതിനെതിരെ പ്രതിഷേധിക്കുകയും കരിദിനം ആചരിക്കുകയും ചെയ്തിരുന്നു.

നായയെ അശ്രദ്ധമായി ഓപ്പറേഷന്‍ നടത്തിയതായിരുന്നു മേനകാ ഗാന്ധിയെ പ്രകോപിപ്പിച്ചത്. ജൂണ്‍ 17നാണ് മേനക ഡോക്ടര്‍ അജയ് ശര്‍മയെ വിളിച്ച് ഭീഷണിപ്പെടുത്തിയത്. നായയുടെ ജീവന് അപകടം സംഭവിച്ചാല്‍ ഡോക്ടറുടെ ലൈസന്‍സ് റദ്ദാക്കുമെന്നായിരുന്നു മേനകയുടെ ഭീഷണി.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News