പശുവിറച്ചി വിറ്റെന്ന് ആരോപിച്ച് ഗോരക്ഷാ സേനയുടെ മര്‍ദനം; ചമൻകുമാര്‍ ഡല്‍ഹി നഗരം വിട്ടു

ബീഫ് തേടി മലയാളി വിദ്യാർഥികളുടെ താമസ സ്ഥലത്തേക്ക് ഗോരക്ഷാ സേന എത്തുമെന്ന ആശങ്കയുമുണ്ട്

Update: 2025-06-08 06:36 GMT

ഡൽഹി: പശുവിറച്ചി വിറ്റെന്ന് ആരോപിച്ചു ഗോരക്ഷസേനാ പ്രവർത്തകർ തല്ലിച്ചതച്ച ചമൻകുമാർ ഡൽഹി നഗരം വിട്ടു . അക്രമികൾക്ക് എതിരെ കേസെടുക്കാതെ, കടക്കാരനെ പൊലീസ് കസ്റ്റഡിയിൽ എടുത്തതാണ് പ്രശ്നം വഷളാക്കിയത്. ബീഫ് തേടി മലയാളി വിദ്യാർഥികളുടെ താമസ സ്ഥലത്തേക്ക് ഗോരക്ഷാ സേന എത്തുമെന്ന ആശങ്കയുമുണ്ട്.

ഈ കടയ്ക്ക് ഇരട്ട പൂട്ട് വീണത് കഴിഞ്ഞ ആഴ്ചയാണ് . വിദ്യാർത്ഥികൾ അടക്കം ആശ്രയിച്ചിരുന്ന പലചരക്ക് കടയിൽ, പശുവിറച്ചി വിൽക്കുന്നതായി ആരോപിച്ചു ഗോരക്ഷാ സേന, കുറുവടികളുമായി എത്തിയതോടെയാണ് സമാധാനം നശിച്ചത് . പോത്തിറച്ചിയുടെ അച്ചാർ, പശുവിറച്ചി ആണെന്ന് ആരോപിച്ചായിരുന്നു ആക്രമണം .

Advertising
Advertising

കടക്കാരനെ ക്രൂരമായി മർദ്ദിക്കുന്നത് കണ്ട് വിദ്യാർഥികൾ തടഞ്ഞു . എസ്എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗമായ ബിഹാർ സ്വദേശിനി സിമ്രാൻ , സുഹൃത്തുക്കളെ വിളിച്ചു വരുത്തി പ്രതിരോധം സൃഷ്ടിച്ചു. നിയമം കൈയിലെടുക്കരുതെന്നും പൊലീസിനെ വിളിക്കണമെന്നും വിദ്യാർഥികൾ ആവശ്യപ്പെട്ടു. കടയ്ക്ക് മുന്നിലെ റോഡിൽ ബെഡ്ഷീറ്റ് വിരിച്ചു ഗോരക്ഷാ സേന ഇരുന്നു മുദ്രാവാക്യം തുടങ്ങി.

പ്രതിഷേധത്തിനിടയിൽ മലയാളി വിദ്യാർഥിയുടെ കൈയിലെ സഞ്ചി പരിശോധിക്കണം എന്നായി ഗോരക്ഷാ സേന . പശുവിറച്ചി ആണോ എന്നായിരുന്നു അവരുടെ സംശയം . ഒടുവിൽ മറ്റുവിദ്യാർഥികൾ പരിശോധന തടഞ്ഞു . പശു ആംബുലൻസുമായിട്ടാണ് ഗോരക്ഷാ സേന എത്തിയത് . ആംബുലൻസിലിനുള്ളിൽ പശുവിറച്ചി ആണോ എന്ന് പരിശോധിക്കാനുള്ള സംവിധാനം ഉണ്ടെന്നും ഇവർ പറയുന്നു.

കടക്കാരനായ ചമൻ കുമാറും ഭാര്യയും 2 കുട്ടികളും അടങ്ങുന്ന കുടുംബം ഒടുവിൽ നാട് വിട്ടു. കഴിഞ്ഞ ദിവസം, നേരം പുലരുന്നതിനു മുൻപേ എത്തി വീട്ടുസാധനങ്ങളും എടുത്തു സ്ഥലം വിടുകയായിരുന്നു . മർദനത്തിന്‍റെ ആഘാതം ചമൻകുമാറിനെക്കാൾ അദ്ദേഹത്തിന്‍റെ മക്കളെയാണ് ബാധിച്ചിരിക്കുന്നത് . സ്വസ്ഥമായ ജീവിതത്തിനു ഇടങ്കോലിടുന്ന ഈ അക്രമികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.ഗോരക്ഷകരെന്ന പേരിൽ എത്തുന്ന സാമൂഹ്യവിരുദ്ധരെ, ഒറ്റക്കെട്ടായി നിലയുറപ്പിച്ചു തോൽപ്പിക്കാമെന്നാണ് മലയാളികൾ ഉൾപ്പെടെയുള്ള വിദ്യാര്‍ഥികളുടെ വിശ്വാസം .


Full View


Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News