ശാരീരിക അസ്വസ്ഥതകളെ തുടർന്ന് സോണിയാ ഗാന്ധിയെ ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സോണിയ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണെന്നും അവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.

Update: 2023-09-03 06:51 GMT

ന്യൂഡൽഹി: കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്‌സൺ സോണിയാ ഗാന്ധിയെ ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേരിയ പനിയെ തുടർന്നാണ് സോണിയയെ ആശുപത്രിയിലെത്തിച്ചതെന്ന് എ.എൻ.ഐ റിപ്പോർട്ട് ചെയ്തു. അവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ പറഞ്ഞു.

ഈ വർഷം മൂന്നാം തവണയാണ് സോണിയയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ജനുവരി 12ന് ശ്വാസകോശ അണുബാധയെ തുടർന്ന് അവരെ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പനിയെ തുടർന്ന് മാർച്ചിലും സോണിയെ ഇതേ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

ആഗസ്റ്റ് 31ന് മുംബൈയിൽ നടന്ന ഇൻഡ്യ മുന്നണിയുടെ യോഗത്തിൽ സോണിയാ ഗാന്ധി പങ്കെടുത്തിരുന്നു. മകൻ രാഹുൽ ഗാന്ധിക്കൊപ്പമായിരുന്നു സോണിയ യോഗത്തിനെത്തിയത്. അവിടെ നിന്ന് മടങ്ങിയെത്തിയതിന് പിന്നാലെയാണ് അവർക്ക് പനി ബാധിച്ചത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News