ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാൻ സോണിയ ഗാന്ധി: കർണാടകയിലെ ബെല്ലാരിയിൽ ചേരും

രണ്ട് ദിവസം മുൻപാണ് ജോഡോ യാത്ര കർണാടകയിൽ പര്യടനം ആരംഭിച്ചത്

Update: 2022-10-02 14:09 GMT

ന്യൂഡൽഹി: ഭാരത് ജോഡോ യാത്രയിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പങ്കെടുക്കും. വ്യാഴാഴ്ച കർണാടകയിലെ ബെല്ലാരിയിലാണ് സോണിയ ഗാന്ധി യാത്രയുടെ ഭാഗമാകുക. ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ ദീർഘനേരം സോണിയ യാത്രയിൽ പങ്കെടുക്കില്ലെന്നാണ് വിവരം

രണ്ട് ദിവസം മുൻപാണ് ജോഡോ യാത്ര കർണാടകയിൽ പര്യടനം ആരംഭിച്ചത്. കർഷകരുടെ നേതൃത്വത്തിലടക്കം യാത്രയ്ക്ക് പ്രത്യേക സ്വീകരണമൊരുക്കിയിരുന്നു. ദലിത് എഴുത്തുകാരൻ ദേവന്നൂരു മഹാദേവ രാഹുലിന് പുസ്തകം സമർപ്പിച്ചു.

കോവിഡ് ചികിത്സയ്ക്കിടെ ഓക്‌സിജൻ കിട്ടാതെ മരിച്ചവരുടെ ബന്ധുക്കളുമായും സോളിഗ ഗോത്ര സമുദായക്കാരുമായും രാഹുൽ കൂടിക്കാഴ്ച നടത്തി. 21 ദിവസമാണ് കർണാടകയിൽ യാത്ര.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News