തലയും കൈകളും മുറിച്ച് മാറ്റിയ നിലയില്‍ യുവതിയുടെ മൃതദേഹം; പൊലീസിനെ അറിയിച്ചത് ശുചീകരണ തൊഴിലാളി
എക്സ്പ്രസ് വേയോട് ചേര്‍ന്ന് അഴുക്ക് ചാലിലാണ് മൃതദേഹം കണ്ടെത്തിയത്
Update: 2025-11-06 12:54 GMT
Photo| Special Arrangement
ലക്നൌ: യുപി നോയിഡയില്‍ തലയും കൈകളും മുറിച്ച് മാറ്റിയ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. നോയിഡ സെക്ടര്‍ 108ല്‍ എക്സ്പ്രസ് വേയോട് ചേര്‍ന്ന് അഴുക്ക് ചാലിലായിരുന്നു മൃതദേഹം.
റോഡ് വൃത്തിയാക്കുന്നതിനിടെ ഒരു തൊഴിലാളിയുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. നഗ്നമായ നിലയിലായിരുന്ന മൃതദേഹത്തിന് ഒരുദിവസത്തെ പഴക്കമുണ്ടെന്നാണ് വിലയിരുത്തൽ.