സുരക്ഷാ പരിശോധനയുമായി ബന്ധപ്പെട്ട കാലതാമസം ഒഴിവാക്കി ഏകോപനത്തോടെ പ്രവർത്തിക്കാൻ എയർ ഇന്ത്യയോട് ഡിജിസിഎ

എയർ ഇന്ത്യയുടെ ബോയിങ് നിർമിത 787 ശ്രേണിയിലെ വിമാനങ്ങളിൽ ഇതുവരെ നടത്തിയ പരിശോധനയിൽ സാങ്കേതിക പ്രശ്‌നങ്ങൾ കണ്ടെത്തിയിട്ടില്ല

Update: 2025-06-18 01:47 GMT

ന്യൂഡൽഹി: സുരക്ഷാ പരിശോധനയുമായി ബന്ധപ്പെട്ട കാലതാമസം ഒഴിവാക്കി കൂടുതൽ ഏകോപനത്തോടെ പ്രവർത്തിക്കാൻ എയർ ഇന്ത്യയോടും എയർ ഇന്ത്യ എക്‌സ്പ്രസിനോടും നിർദേശിച്ച് ഡിജിസിഎ. എയർ ഇന്ത്യയുടെ ബോയിങ് നിർമിത 787 ശ്രേണിയിലെ വിമാനങ്ങളിൽ ഇതുവരെ നടത്തിയ പരിശോധനയിൽ സാങ്കേതിക പ്രശ്‌നങ്ങൾ കണ്ടെത്തിയിട്ടില്ല. എയർ ഇന്ത്യ ഉപയോഗിക്കുന്ന 33 വിമാനങ്ങളിൽ 24 എണ്ണത്തിൽ പരിശോധന പൂർത്തിയായിട്ടുണ്ട്.

സാങ്കേതിക തകരാറിനെ തുടർന്ന് ഇന്നലെ 16 സർവീസുകളാണ് എയർ ഇന്ത്യ റദ്ദാക്കിയത്. ഇതിൽ 13 എണ്ണം 787 ഡ്രീംലൈനർ ശ്രേണിയിൽപ്പെട്ടവിമാനങ്ങളാണ്. ഇറാൻ ഇസ്രായേൽ സംഘർഷ പശ്ചാത്തലത്തിൽ, ഉണ്ടാകുന്ന യാത്രാതടസ്സങ്ങൾ യാത്രക്കാരെ മുൻകൂട്ടി അറിയിക്കണമെന്നും ഡിജിസിഎ നിർദേശിച്ചിട്ടുണ്ട്.

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News