പ്രധാനമന്ത്രി വിളിച്ച എൻഡിഎ, ബിജെപി മുഖ്യമന്ത്രിമാരുടെ യോഗം ഡൽഹിയിൽ ചേരും

ജെ പി നദ്ദ, രാജ്നാഥ് സിംഗ്, അമിത് ഷാ എന്നിവരുൾപ്പെടെ ബിജെപിയിലെ ഉന്നത നേതാക്കളും കേന്ദ്രമന്ത്രിമാരും പങ്കെടുക്കും.

Update: 2025-05-25 02:58 GMT

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച എൻഡിഎ, ബിജെപി മുഖ്യമന്ത്രിമാരുടെയും ഉപമുഖ്യമന്ത്രിമാരുടെയും യോഗം ഇന്ന് ഡൽഹിയിൽ ചേരും. ജെ പി നദ്ദ, രാജ്നാഥ് സിംഗ്, അമിത് ഷാ എന്നിവരുൾപ്പെടെ ബിജെപിയിലെ ഉന്നത നേതാക്കളും കേന്ദ്രമന്ത്രിമാരും പങ്കെടുക്കും. ഇന്നലെ നീതി ആയോഗ് യോഗത്തിൽ പങ്കെടുക്കാതെ വിട്ടു നിന്ന ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ മുഖ്യമന്ത്രിമാരുടെ യോഗത്തിന് എത്തും.

ഓപ്പറേഷൻ സിന്ദൂറിലും രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിലുമായിരിക്കും പ്രധാന ചർച്ചകൾ നടക്കുക. എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഭരണ, വികസന പ്രവർത്തനങ്ങളുടെ അവലോകനം ഉണ്ടാകും. ജാതി സെൻസസ്, മാവോയിസ്റ്റുകൾക്ക് എതിരായ കർമ്മ പദ്ധതികൾ, വരാനിരിക്കുന്ന ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പ് എന്നിവയും യോഗത്തിന്റെ പരിഗണനയിൽ ഉണ്ട്. മൻ കി ബാത്തിൽ പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും.

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

By - Web Desk

contributor

Similar News