'75 വീടുകളിലായി ഐഎഎസ്, ഐപിഎസുകാരുൾപ്പെടെ 47 സിവിൽ സര്‍വീസ് ഉദ്യോഗസ്ഥര്‍ '; ഇന്ത്യയിലെ 'യുപിഎസ്‍സി ഫാക്ടറിയായ'ഗ്രാമത്തെക്കുറിച്ചറിയാം

വെറും 4000 പേരാണ് ഈ ഗ്രാമത്തിൽ താമസിക്കുന്നത്

Update: 2025-08-04 07:28 GMT
Editor : Jaisy Thomas | By : Web Desk

ലഖ്നൗ: രാജ്യത്തെ ഏറ്റവും കഠിനമായ റിക്രൂട്ട്മെന്‍റ് പരീക്ഷകളിൽ ഒന്നാണ് യു‌പി‌എസ്‌സി സിവിൽ സർവീസസ് പരീക്ഷ .ഐ‌എ‌എസ്, ഐ‌പി‌എസ് അല്ലെങ്കിൽ ഐ‌എഫ്‌എസ് എന്ന ലക്ഷ്യവുമായി വിവിധ സംസ്ഥാനങ്ങളിൽ നിന്നാണ് ദശലക്ഷക്കണക്കിന് ഉദ്യോഗാര്‍ഥികളാണ് എല്ലാ വര്‍ഷവും പരീക്ഷ എഴുതുന്നത്. എന്നാൽ, വെറും 4,000 പേർ മാത്രം താമസിക്കുന്ന, ഉത്തര്‍പ്രദേശിലെ ഈ ചെറിയ ഗ്രാമമാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഐ‌എ‌എസ്, ഐ‌പി‌എസ് ഉദ്യോഗസ്ഥരെ രാജ്യത്തിന് സംഭാവന ചെയ്യുന്നത്.

ഉത്തർപ്രദേശിലെ ജോൻപൂർ ജില്ലയിലെ മധോപട്ടി എന്ന ഗ്രാമമാണ് ഇന്ത്യയിലെ 'യുപിഎസ്‍സി ഫാക്ടറി' എന്നറിയപ്പെടുന്നത്. വെറും 4000 പേരാണ് ഈ ഗ്രാമത്തിൽ താമസിക്കുന്നത്. ആകെ 75 വീടുകളാണ് ഇവിടെയുള്ളത്. ഓരോ വീട്ടിലും കുറഞ്ഞത് ഒരു സിവിൽ സര്‍വീസ് ഉദ്യോഗസ്ഥനെങ്കിലുമുണ്ട്. സിവിൽ സർവീസിന് പുറമെ ഐഎസ്ആർഒ, ഭാഭാ ആറ്റോമിക് റിസർച്ച് സെന്‍റർ, ലോക ബാങ്ക് എന്നിവയിലും ഉന്നത സ്ഥാനത്തിരിക്കുന്ന മാധോപട്ട ഗ്രാമവാസികളുമുണ്ട്.

Advertising
Advertising

1952ൽ ഐഎഫ്എസിൽ ചേര്‍ന്ന ഇന്ദു പ്രകാശ് സിങ്ങാണ് ഗ്രാമത്തിൽ നിന്നും ആദ്യമായി യുപിഎസ്‌സി പരീക്ഷ പാസായി സിവിൽ സർവീസിൽ ചേർന്ന വ്യക്തി . മൂന്ന് വർഷത്തിന് ശേഷം, പിന്നീട് ബിഹാറിന്‍റെ ചീഫ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ച വിനയ് കുമാർ സിങ്ങാണ് ഗ്രാമത്തിലെ ആദ്യത്തെ ഐഎഎസ് ഉദ്യോഗസ്ഥൻ. 1955ലാണ് ഇദ്ദേഹം പരീക്ഷ പാസാകുന്നത്.

സിവിൽ സർവീസിനോട് പ്രത്യേക അഭിനിവേശമുള്ളവരാണ് മധോപട്ടിക്കാര്‍. ഗ്രാമത്തിലെ യുവതലമുറ ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഉടൻ തന്നെ യുഎസ്പിസി സിഎസ്ഇക്ക് തയ്യാറെടുക്കാൻ തുടങ്ങുന്നു. പരിശീലനം നേരത്തെ തന്നെ തുടങ്ങുന്നതും സിവിൽ സര്‍വീസിൽ പ്രവേശിക്കുക എന്ന വ്യക്തമായ ലക്ഷ്യവുമാണ് ഗ്രാമത്തിലെ ആൺകുട്ടികളെയും പെൺകുട്ടികളെയും സ്വപ്നം സാക്ഷാത്കരിക്കാൻ പ്രാപ്തരാക്കുന്നത്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു ശേഷമുള്ള പല ഉന്നത ഐ‌എ‌എസ് ഉദ്യോഗസ്ഥരുടെയും ആസ്ഥാനമാണ് മാധോപട്ടി, അവരിൽ പലരും പ്രധാനമന്ത്രിയുടെ ഓഫീസ് (പി‌എം‌ഒ), മുഖ്യമന്ത്രി ഓഫീസ് (സി‌എം‌ഒ) എന്നിവയുൾപ്പെടെ കേന്ദ്ര, സംസ്ഥാന സർക്കാരുകളിൽ ഉന്നത പദവികൾ വഹിച്ചിട്ടുണ്ട്.

മറ്റൊരു നേട്ടം കൂടി ഈ ഗ്രാമം സ്വന്തമാക്കിയിട്ടുണ്ട്. ഗ്രാമത്തിലെ നാല് സഹോദരങ്ങൾ ഐ‌എ‌എസും ഐ‌പി‌എസും നേടിയിരുന്നു. ഐഎസ്ആർഒ ശാസ്ത്രജ്ഞനായിരുന്ന ഡോ. ഗ്യാനു മിശ്രയും ലോകബാങ്കിൽ ജോലി ചെയ്തിട്ടുള്ള ജൻമേജയ് സിങും മധോപട്ടി ഗ്രാമക്കാരനാണ്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News