സൈന്യത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തമിഴ്‌നാട്ടിൽ നാളെ മഹാറാലി

റാലിയിൽ എല്ലാവരും പങ്കെടുക്കണമെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ

Update: 2025-05-09 10:02 GMT
Editor : Lissy P | By : Web Desk

ചെന്നൈ: ഇന്ത്യ-പാക് സംഘർഷം തുടരുന്നതിനിടെ ഇന്ത്യൻ സൈനികർക്ക് ഐക്യദാർഢ്യവുമായി രാജ്യത്തെ പല ഭാഗങ്ങളിലും റാലി. തെലങ്കാനക്ക് പിന്നാലെ തമിഴ് നാട്ടിലും നാളെ മെഗാ റാലി നടക്കും. റാലിയിൽ എല്ലാവരും പങ്കെടുക്കാൻ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ആഹ്വാനം ചെയ്തു.

ബിജെപി സർക്കാരുമായും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും നിരന്തരം ഏറ്റുമുട്ടുന്ന ഡിഎംകെ നേതാവ് എം.കെ സ്റ്റാലിനാണ് മെഗാ റാലിയുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രതിസന്ധി ഘട്ടത്തിൽ രാജ്യത്തിനൊപ്പം നിൽക്കുന്നു സന്ദേശമാണ് സ്റ്റാലിൻ നൽകുന്നത്. സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരേയും ജനങ്ങളെയും അണിനിരത്തിയാണ് റാലി നടത്തുന്നത്. 

Advertising
Advertising

നാലെ വൈകീട്ട് അഞ്ച് മണിക്ക് ഡിജിപി ഓഫീസിൽ നിന്ന് യുദ്ധ സ്മാരകം വരെയാണ് റാലി നടത്തുക. മന്ത്രിമാർക്കാപ്പം വിദ്യാർഥികളും യുവാക്കളും ഉദ്യാഗസ്ഥരും മുൻ സൈനികരും പരിപാടിയിൽ പങ്കെടുക്കണമെന്ന് എം.കെ സ്റ്റാലിൽ അഭ്യാർഥിച്ചു.

കഴിഞ്ഞ ദിവസം തെലങ്കാനയിൽ നടന്ന റാലിയിൽ ആയിരക്കണക്കിനാളുകളാണ് പങ്കെടുത്തത്. രാഷ്ട്രീയ ഭിന്നത മാറ്റിവച്ച് രാജ്യം ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി ആവശ്യപ്പെട്ടു. വരും ദിവസങ്ങളിലും കൂടുതൽ മുഖ്യമന്ത്രിമാർ സൈന്യത്തിന് പിന്തുണയുമായി രംഗത്തെത്തും.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News