ജാർഖണ്ഡിൽ ട്രെയിൻ പാഞ്ഞുകയറി 12 പേർ മരിച്ചതായി റിപ്പോർട്ട്, നിരവധി പേർക്ക് പരിക്ക്

ഒരു ട്രെയിനിൽ നിന്നിറങ്ങിയ ആളുകൾക്ക് മേൽ മറ്റൊരു ട്രെയിൻ കയറിയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക റിപ്പോർട്ട്

Update: 2024-02-28 16:29 GMT
Advertising

ജംതാര: ജാർഖണ്ഡിലെ ജംതാരയിൽ ട്രെയിൻ പാഞ്ഞുകയറി 12 പേർ മരിച്ചതായി റിപ്പോർട്ട്. നിരവധി പേർക്ക് പരിക്കേറ്റു. ഒരു ട്രെയിനിൽ നിന്നിറങ്ങിയ ആളുകൾക്ക് മേൽ മറ്റൊരു ട്രെയിൻ കയറിയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക റിപ്പോർട്ട്. തീപിടിത്തമുണ്ടായെന്ന് കേട്ട് പാളത്തിലേക്ക് യാത്രക്കാർ ചാടിയതാണ് അപകടകാരണം.




തീപിടിത്തമുണ്ടായെന്ന് കരുതിയാണ് ആദ്യ ട്രെയിനായ അംഗ എക്‌സ്പ്രസ് നിർത്തിയത്. ജംതാരയിലെ കലജാരിയ റെയിൽവേ സ്റ്റേഷന് സമീപം എത്തിയപ്പോഴാണ് റെയിൽവേ ലൈനിന്റെ അരികിൽ നിന്ന് പൊടി ഉയരുന്നത് ലോക്കോ പൈലറ്റ് ശ്രദ്ധിച്ചത്. തുടർന്ന് തീപിടിത്തമുണ്ടായെന്ന് കരുതി ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തി, ഇതോടെ യാത്രക്കാർ ഇറങ്ങി. അതേസമയം, മറ്റൊരു പാസഞ്ചർ ട്രെയിനായ ഝഝാ-അസൻസോൾ മെമു സമാന്തര പാതയിൽ നിന്ന് വന്നു, ഇതോടെ ആദ്യ ട്രെയിനിൽ ഇറങ്ങിയ യാത്രക്കാർ അതിനടിയിൽപ്പെടുകയായിരുന്നു. കൂടുതൽ പേർക്ക് അപകടം സംഭവിച്ചിരിക്കാമെന്നാണ് റിപ്പോർട്ടുകൾ.


Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News