"അഞ്ഞൂറോളം ആളുകളെങ്കിലും മരിച്ചിട്ടുണ്ട്, മൃതദേഹങ്ങൾ ഞങ്ങളുടെ കൺമുന്നിൽ നിന്നാണ് കൊണ്ടുപോയത്"; സർക്കാർ കണക്കുകൾ തള്ളി പ്രദേശവാസികൾ

300ലധികം മൃതദേഹങ്ങൾ ആശുപത്രിയിലുണ്ടെന്നാണ് രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായ നാട്ടുകാർ പറയുന്നത്.

Update: 2023-06-04 10:20 GMT
Editor : banuisahak | By : Web Desk
Advertising

ഡൽഹി: ഒഡീഷ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ എണ്ണം സംബന്ധിച്ച സർക്കാർ കണക്കുകൾ തെറ്റെന്ന് പ്രദേശവാസികൾ. മരണം 288 എന്ന് സർക്കാർ പറയുന്നുണ്ടെങ്കിലും 300ലധികം മൃതദേഹങ്ങൾ ആശുപത്രിയിലുണ്ടെന്നാണ് രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായ നാട്ടുകാർ പറയുന്നത്. 

"ഭക്ഷണവും ഉറക്കവും പോലുമില്ലാതെയാണ് ഞങ്ങൾ രക്ഷാപ്രവർത്തനത്തിന് ഉണ്ടായിരുന്നത്. 420നും 500നും ഇടയിൽ ആളുകൾ മരിച്ചിട്ടുണ്ടാകും. ബാലസോറയിലെ ആശുപത്രിയിലാണ് തിരിച്ചറിയാത്ത മൃതദേഹങ്ങളുള്ളത്. മൃതദേഹങ്ങൾ കൊണ്ടുപോകുന്നത് ഞങ്ങൾ നേരിട്ട് കണ്ടതാണ്.": പ്രദേശവാസികളിൽ ഒരാൾ പറഞ്ഞു. 

അവസാനമുള്ള ബോഗികളിൽ മാത്രം മുന്നൂറോളം ആളുകൾ ഉണ്ടായിരുന്നു. കണ്മുന്നിൽ നിന്നാണ് മൃതദേഹങ്ങൾ കൊണ്ടുപോയത്. എവിടെ നിന്നാണ് ഈ 288ന്റെ കണക്കുകൾ വന്നത്; രോഷാകുലരായി ആളുകൾ ചോദിക്കുന്നു. 

അതേസമയം, ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 275 എന്ന് ചീഫ് സെക്രട്ടറി പ്രദീപ് ജന അറിയിച്ചു. ചില മൃതദേഹങ്ങൾ രണ്ടുതവണ എണ്ണിയിരുന്നു. ചില മൃതദേഹങ്ങൾ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും പറഞ്ഞു. നിലവിൽ 88 മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ ഡിഎൻഎ പരിശോധന തുടരുകയാണ്.പരിക്കേറ്റ 1175 പേരിൽ 793 പേർ ചികിത്സക്ക് ശേഷം ആശുപത്രി വിട്ടു.വൈകിട്ടോടെ കൃത്യവുമായ കണക്കുകൾ പുറത്തുവരുമെന്നാണ് ചീഫ് സെക്രട്ടറി നൽകുന്ന വിവരം. തിരിച്ചറിഞ്ഞവരുടെ മൃതദേഹങ്ങൾ ഇതിനോടകം കുടുംബാംഗങ്ങൾക്ക് കൈമാറിയിട്ടുണ്ട്. ചികിത്സയിൽ തുടരുന്നവരിൽ പലരുടെയും നില അതീവ ഗുരുതരമായി തുടരുകയാണ്.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News